പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: കിഫ്ബി-സാമൂഹിക സുരക്ഷാ പെന്ഷന് ബാധ്യതകള്‍ ബജറ്റിന്റെ ഭാഗമാക്കണമെന്ന കേന്ദ്രനയത്തെ പിന്തുണച്ച് സംസ്ഥാന ധനകാര്യ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്. ഇങ്ങനെ ആവശ്യപ്പെടാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ടെന്നും സംസ്ഥാനങ്ങളുടെ ധനകാര്യ സുതാര്യതയ്ക്ക് ഇതിനെ ബജറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ് നല്ലതെന്നും രാജേഷ് കുമാര്‍ സിങ് പറഞ്ഞു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ കേരള എക്കണോമിയിലാണ് കേന്ദ്രത്തെ പിന്തുണച്ച് രാജേഷ് കുമാര്‍ സിങ് ലേഖനം എഴുതിയിരിക്കുന്നത്.
കേന്ദ്ര നിലപാട് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുമെന്നും സംസ്ഥാനം നിലപാടെടുക്കുമ്പോഴാണ് ധനകാര്യ സെക്രട്ടറി തന്നെ വിരുദ്ധ നിലപാടെടുത്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ രാജേഷ് കുമാര്‍ സിങ് പ്രസംഗിച്ച കാര്യങ്ങള്‍ ക്രോഡീകരിച്ചാണ് ലേഖനം. ധനകാര്യ സെക്രട്ടറിയുടെ നിലപാടില്‍ ധനമന്ത്രിയടക്കമുള്ളവര്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് അറിയാനുള്ളത്.
Content Highlights: KIFBI and Pension Fund
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..