തിരുവനന്തപുരം:  കിഫ്ബി സുതാര്യമെന്ന് ധനമന്ത്രി തോമസ് ഐസക്. ഓണ്‍ലൈനായി വിവരങ്ങള്‍ പരിശോധിക്കാമെന്നും പ്രതിപക്ഷ നേതാവിന് എന്ത് വിശദീകരണം വേണമെങ്കിലും നല്‍കാമെന്നും ആദ്ദേഹം പറഞ്ഞു. 

കിഫ്ബിയുടെ സിഇഒ കാര്യങ്ങള്‍ നേരില്‍ വിശദീകരിക്കും. പോരെങ്കില്‍ മന്ത്രിയെന്ന നിലയില്‍ താന്‍ കാര്യങ്ങള്‍ വിശദീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിയെക്കാള്‍ സുതാര്യമായ ഏത് പദ്ധതിയാണ് കേരളത്തില്‍ വേറെയുള്ളതെന്ന് അദ്ദേഹം ചോദിച്ചു. 

കിഫ്ബി വഴി വൈദ്യുതി ബോര്‍ഡ് നടപ്പാക്കിയ പദ്ധതികളില്‍ വന്‍ അഴിമതി നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പദ്ധതികളുടെ ടെന്‍ഡര്‍ നടപടികള്‍, കിഫ്ബി വായ്പ, എസ്റ്റിമേറ്റ്, ചീഫ് എന്‍ജിനീയര്‍ നിയമനം തുടങ്ങി വിവിധ നടപടികളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നിരുന്നു. ഇതിനുള്ള മറുപടിയാണ് തോമസ് ഐസക്ക് നല്‍കിയത്. 

Content Highlights: Kifb; can be clarified directly if needed- Thomas Isaac