തീരദേശ ജനതയെ ചൂഷണം ചെയ്ത് അവയവ റാക്കറ്റ്; ഒരുവാര്‍ഡില്‍നിന്ന് മാത്രം വൃക്ക നല്‍കിയത് 19 പേര്‍


ബിജു പങ്കജ്/മാതൃഭൂമി ന്യൂസ്

Screengrab: Mathrubhumi News

ആലപ്പുഴ: അവയവദാനത്തിന്റെ മഹത്തായ സന്ദേശം മറയാക്കി തീരദേശ ജനതയെ ചൂഷണം ചെയ്ത് വന്‍ റാക്കറ്റ്. തീരദേശ മേഖലയിലെ പാവപ്പെട്ടവരെ ലക്ഷ്യമിട്ടാണ് വൃക്ക റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരുവാര്‍ഡില്‍നിന്ന് മാത്രം 19 പേര്‍ ഇത്തരത്തില്‍ വൃക്ക ദാനം ചെയ്തതായി മാതൃഭൂമി ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തി.

2018 ഏപ്രില്‍ 28 മുതല്‍ 2021 ഫെബ്രുവരി രണ്ട് വരെയുള്ള കണക്കുകള്‍ പ്രകാരം അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍നിന്ന് 21 പേരാണ് വൃക്ക ദാനം ചെയ്തത്. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണമാണ് തീരമേഖല കേന്ദ്രീകരിച്ച് അവയവ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായുള്ള കണ്ടെത്തലിലേക്ക് നയിച്ചത്.

അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഒരുവാര്‍ഡില്‍നിന്ന് മാത്രം 19 പേരാണ് വൃക്ക ദാനം ചെയ്തിരിക്കുന്നത്. മത്സ്യത്തൊഴിലാളി കോളനിയായ പുതുവല്‍ക്കോളനിയിലാണ് ഏറ്റവും കൂടുതല്‍ വൃക്കദാനം നടന്നിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും വിധവകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരക്കാരെ അവയവ റാക്കറ്റ് ചൂഷണം ചെയ്യുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

അമ്പലപ്പുഴയില്‍നിന്ന് വൃക്ക കൈമാറിയവരെല്ലാം അടുത്തടുത്ത വീടുകളിലുള്ളവരാണ്. ഇതില്‍ 12 പേര്‍ സ്ത്രീകളാണ്. ഇവരില്‍ രണ്ടുപേരെ മാതൃഭൂമി ന്യൂസ് സംഘം നേരില്‍ക്കണ്ടു. സാമ്പത്തികപരാധീനതകള്‍ കാരണമാണ് ഇവരെല്ലാം വൃക്ക കൈമാറ്റത്തിന് തയ്യാറായത്. ഒരു അവയവം നഷ്ടപ്പെട്ടെന്ന ചിന്തയില്ലെന്നും ഒരു നല്ലകാര്യമല്ലേ ചെയ്തതെന്നും ഇവരിലൊരാള്‍ പ്രതികരിച്ചു. അതുകൊണ്ട് തന്റെ കുടുംബവും മറ്റൊരു കുടുംബവും രക്ഷപ്പെട്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മാതൃഭൂമി ന്യൂസ് സംഘം കോളനിയില്‍ എത്തിയെന്ന വിവരം ചോര്‍ന്നതോടെ വൃക്ക കൈമാറിയവരില്‍ മറ്റുപലരുടെയും നമ്പറുകള്‍ നിമിഷങ്ങള്‍ക്കകം ഔട്ട് ഓഫ് റേഞ്ചായി.

തീരദേശ മേഖല കേന്ദ്രീകരിച്ച് വന്‍ അവയവ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് മാതൃഭൂമി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വൃക്ക കൈമാറിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റാക്കറ്റിന്റെ ഇരകളാണ്. അവയവ റാക്കറ്റിനെ സംബന്ധിച്ച് സമഗ്രമായ ഒരു അന്വേഷണം വേണമെന്നാണ് ആവശ്യം.

Content Highlights: kidney racket in coastal areas in kerala mathrubhumi news investigation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented