ഖുശ്ബു സുന്ദർ| ഫോട്ടോ:PTI
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കുകയും ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുകയും ചെയ്തതിന് പിന്നാലെ ബിജെപി നേതാവ് ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറലായി. മോദി എന്നതിന്റെ അര്‍ത്ഥം അഴിമതി എന്നാക്കി മാറ്റണമെന്നുള്ള ഖുശ്ബുവിന്റെ 2018-ലെ ട്വീറ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. അവര്‍ കോണ്‍ഗ്രസിലായിരുന്നപ്പോഴാണ് ഇത്തരമൊരു ട്വീറ്റ് ചെയ്തിരിക്കുന്നത്.
'എല്ലാ കള്ളന്‍മാര്‍ക്കും എന്തുകൊണ്ടാണ് മോദി എന്ന പൊതുവായ പേര്' എന്ന പരാമര്‍ശത്തിനാണ് രാഹുലിനെ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 'മോദി എന്നതിന്റെ അര്‍ത്ഥം നമുക്ക് അഴിമതി എന്ന് മാറ്റാം. നീരവ്,ലളിത്, നമോ = അഴിമതി' എന്നിങ്ങനെയായിരുന്നു ഖുശ്ബുവിന്റെ 2018-ലെ ട്വീറ്റ്.
ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എല്‍.എ. പൂര്‍ണേഷ് മോദി ഖുശ്ബു സുന്ദറിനെതിരെ കേസ് നല്‍കുമോ എന്ന ചോദിച്ചുകൊണ്ട് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ട്വീറ്റ് ചെയ്തു. ഖുശ്ബുവിന്റെ പഴയ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇത്തരമൊരു ചോദ്യം ഉയര്‍തത്തിയിരിക്കുന്നത്. പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ അപകീര്‍ത്തി കേസ് നല്‍കിയിരുന്നത്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഖുശ്ബു നിലവില്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗമാണ്. ഖുശ്ബു സുന്ദര്‍ തന്റെ പഴയ ട്വീറ്റിനെക്കുറിച്ച് പ്രതികരിക്കുകയോ ഡിലീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെ കുറിച്ച് അവര്‍ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. 'നിര്‍ഭാഗ്യവശാല്‍ താന്‍ ഒരു പാര്‍ലമെന്റേറിയനാണെന്ന് അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമായി. പോസിറ്റീവ് ആയി ചിന്തിക്കുക. നിഷേധാത്മകത നിങ്ങളെ എവിടേയും എത്തിക്കില്ല' ഖുശ്ബു പുതിയ ട്വീറ്റില്‍ കുറിച്ചു.
Content Highlights: Khushbu Sundar's old tweet viral as Rahul Gandhi convicted, disqualified
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..