കൊച്ചി: കെ.എച്ച്.ബി-മാതൃഭൂമി ഡോട്ട് കോം പ്രോപ്പര്‍ട്ടി അവാര്‍ഡുകള്‍ കൊച്ചിയില്‍ വിതരണം ചെയ്തു. പുരസ്‌കാരദാന ചടങ്ങില്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമന്‍ കെ.എച്ച്.ബി ഒഫീഷ്യല്‍ ലോഗോ പ്രകാശനം ചെയ്തു. 

മത്സരത്തിന് എത്തിയ നൂറുകണക്കിന് എന്‍ട്രികളില്‍ നിന്ന് സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ്സിലെ ഔട്ട്സ്റ്റാന്‍ഡിങ് കാറ്റഗറി പുരസ്‌കാരം വീഗാലാന്‍ഡ് ഗ്രീന്‍ ക്ലൗഡ്സ് കരസ്ഥമാക്കി. ട്വീന്‍ ഹോം പ്രോജക്റ്റ് ഓഫ് കേരള പുരസ്‌കാരം ന്യൂക്ലിയസ് ലാവന്‍ഡര്‍ കരസ്ഥമാക്കി. മിഡ് ഡ്രൈവ് അപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് പുരസ്‌കാരം സിഐബിഐ സ്വന്തമാക്കി.

പി.സി.ജോര്‍ജ്ജ് എം.എല്‍.എ, വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, പന്ന്യന്‍ രവീന്ദ്രന്‍, വി.മുരളീധരന്‍, ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, ഹരിശ്രീ അശോകന്‍, വിനു മോഹന്‍, ജോജു ജോര്‍ജ്ജ്, ടിനി ടോം, അഞ്ജലി ഉപാസന, മുത്തുമണി, ഗായകന്‍ മധു ബാലകൃഷ്ണന്‍, സംവിധായകന്‍ ലാല്‍ജോസ്, മാതൃഭൂമി മാര്‍ക്കറ്റിംഗ് ആന്‍ഡ് ഇലക്ട്രോണിക്സ് ഡയറക്ടര്‍ എം.വി.ശ്രേയാംസ്‌കുമാര്‍ തുടങ്ങിയവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

പുരസ്‌കാരദാന ചടങ്ങിന്റെ വീഡിയോ കാണാം