ധനവകുപ്പ് അനുമതി നിഷേധിച്ചു; സ്വയം ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോര്‍ഡ് സെക്രട്ടറി


കെഎ രതീഷ് | photo: mathrubhumi news|screen grab

തിരുവനന്തപുരം: ധനവകുപ്പ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഖാദി ബോര്‍ഡ് സെക്രട്ടറി സ്വയം ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കി. 500 കോടി രൂപയുടെ കാഷ്യൂ കോര്‍പ്പറേഷന്‍ അഴിമതി കേസിലെ ഒന്നാംപ്രതി കെഎ രതീഷാണ് സര്‍ക്കാരിനെ പോലും വെല്ലുവിളിച്ച് സ്വയം ശമ്പളം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.

ഖാദി ബോര്‍ഡ് സെക്രട്ടറി എന്ന നിലയില്‍ രതീഷിന്റെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ ശുപാര്‍ശ ധനവകുപ്പ് നിരസിച്ചു. ശമ്പളം വര്‍ധിപ്പിക്കാനുള്ള ഫയല്‍ പിടിച്ചുവെച്ചു. ഇതിന് ബദലായാണ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. ഇതിന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചു.

1.75,000 രൂപയായിട്ടാണ് ശമ്പളം വര്‍ധിപ്പിച്ചത്. ശമ്പള കുടിശ്ശികയായി 5,35,735 രൂപയും ചെക്കായി എഴുതിയെടുത്തു.

നേരത്തെ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥന സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. രതീഷ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കരാറുകാരന്‍ ജയ്‌മോന്‍ ജോസഫ് എന്നിവരാണ് കേസിലെ മൂന്ന് പ്രതികള്‍. മേയ് 12ന് ഹാജരാകാന്‍ ഇവര്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്. രതീഷിനെതിരേയുള്ള കുറ്റപത്രം കോടതി അംഗീകരിച്ച സാഹചര്യത്തില്‍ ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.

content highlights: khadi board secretary orders self salary hike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented