കോവിഡ് ചികിത്സ; ഡോക്ടര്‍മാരടക്കം കൂടുതല്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കണം: കെ.ജി.എം.ഒ.എ


റിപ്പോര്‍ട്ടിംഗ്, വിവരശേഖരണം, തുടങ്ങിയ ക്ലറിക്കല്‍ ജോലികള്‍ക്കായി ഇതര ജീവനക്കാരെ കണ്ടെത്തി ഡോക്ടര്‍മാരെ പൂര്‍ണമായും രോഗീപരിചരണത്തിനായി വിനിയോഗിക്കണമെന്നും ഈ വിഷയങ്ങള്‍ വിവരിച്ച് മേലധികാരികള്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതായും കെ.ജി.എം.ഓ.എ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. വി സുനില്‍കുമാര്‍, സെക്രട്ടറി ഡോ. അരുണ്‍ എ. ജോണ്‍ എന്നിവര്‍ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിവരുന്ന സാചര്യത്തില്‍ ആസ്പത്രികളില്‍ ഡോക്ടര്‍മാര്‍ അടക്കം കൂടുതല്‍ ജീവനക്കാരുടെ സേവനം ലഭ്യമാക്കണമെന്ന് കേരള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. രോഗബാധ വര്‍ദ്ധിക്കുന്നതിനനുസരിച്ച് പുതിയ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും, മാനവ വിഭവശേഷിയുടെ കാര്യത്തില്‍ കാര്യമായ ഇടപെടലുകള്‍ കാണുന്നില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.

റിപ്പോര്‍ട്ടിംഗ്, വിവരശേഖരണം, തുടങ്ങിയ ക്ലറിക്കല്‍ ജോലികള്‍ക്കായി ഇതര ജീവനക്കാരെ കണ്ടെത്തി ഡോക്ടര്‍മാരെ പൂര്‍ണമായും രോഗീപരിചരണത്തിനായി വിനിയോഗിക്കണമെന്നും ഈ വിഷയങ്ങള്‍ വിവരിച്ച് മേലധികാരികള്‍ക്ക് കത്ത് നല്‍കിയിട്ടുള്ളതായും കെ.ജി.എം.ഓ.എ. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. വി സുനില്‍കുമാര്‍, സെക്രട്ടറി ഡോ. അരുണ്‍ എ. ജോണ്‍ എന്നിവര്‍ അറിയിച്ചു.

കോവിഡ് രോഗം സംശയിക്കുന്നവര്‍ക്കുള്ള ഓ.പിയും സ്രവ പരിശോധനയും രോഗചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രധാനമായും ആരോഗ്യവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലാണ് നടക്കുന്നത്. ഇതിനു പുറമെ പതിവ് കോവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികിത്സയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതേ സ്ഥാപനങ്ങളിലൂടെയാണ് നടത്തുന്നത്. ഇവ ഒരുമിച്ചു കൊണ്ടുപോകാന്‍ അധിക ജീവനക്കാരുടെ ആവശ്യകതയുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

ഇതിനു പുറമേ വിമാനത്താവളം, റയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക്‌പോസ്റ്റുകളിലും കോവിഡ് സ്‌ക്രീനിംഗ് നടത്തിവരുന്നുണ്ട്. ഇതിനും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ തന്നെയാണ് നേതൃത്വം നല്‍കുന്നത്. കോവിഡ് പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങളില്‍ വിപുലമായ പരിശോധന നടത്തേണ്ടതായി വരുന്നുണ്ട്. തിരുവനന്തപുരത്തിന്റെ തീരപ്രദേശങ്ങളില്‍ ആന്റിജന്‍ പരിശോധനയടക്കം വിപുലമായ പരിശോധനാ സംവിധാനമാണ് ഏര്‍പ്പെടുത്തുന്നത്. ഇതും ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും തന്നെയാണ് നടത്തുന്നത്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം കൂടുതല്‍ മാനവശേഷി ആവശ്യമാണ്. കോവിഡേതര ചികിത്സാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യ ജീവനക്കാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇതിനെ തുടര്‍ന്ന് മറ്റ് ആരോഗ്യ ജീവനക്കാര്‍ ക്വാറന്റൈനില്‍ പോകുവാനും ആശുപത്രിയുടെ പ്രവര്‍ത്തനം തടസപ്പെടാനും ഇടവരുന്നു. ഇത് ഒഴിവാക്കാനായി ഡോക്ടര്‍മാര്‍ക്ക് ഉള്‍പ്പെടെ രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാര്‍ക്കും എന്‍-95 മാസ്‌ക്കുകള്‍ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഇതുകൂടാതെ, എല്ലാ സ്ഥാപനങ്ങളിലും ലെയറിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അതിനും കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഒരു രോഗലക്ഷണവും ഇല്ലാത്തവരും ചെറിയ അസ്വസ്ഥതകള്‍ മാത്രമുള്ളവരുമായ രോഗികളെ പാര്‍പ്പിക്കാന്‍ ഓരോ പഞ്ചായത്തിലും സി.എഫ്.എല്‍.ടി.സികള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞതായും ഇത്തരത്തില്‍ പുതുതായി സ്ഥാപിക്കുന്ന ഓരോ ചികിത്സാ കേന്ദ്രത്തിലും പുതുതായി ഡോക്ടര്‍മാര്‍ അടക്കം അധിക ജീവനക്കാരെ നിയമിച്ചില്ലെങ്കില്‍ കോവിഡ് രോഗീപരിചരണം അവതാളത്തിലാകുമെന്ന് മുന്നറിയിപ്പും ഇവര്‍ നല്‍കുന്നു.

കോവിഡ് പ്രതിരോധത്തോടൊപ്പം കോവിഡേതര ചികിത്സയും പ്രതിരോധവും ലഭ്യമാക്കിയില്ലെങ്കില്‍ അത് വലിയ പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും. അതുകൊണ്ട് അതിനായി പ്രത്യേക സംവിധാനം ഒരുക്കുകയും അധിക ജീവനക്കാരെ നിയോഗിക്കുകയും വേണം. മേല്‍പ്പറഞ്ഞ ആവശ്യങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ അടക്കം കൂടുതല്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കാന്‍ ഉടന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുജനാരോഗ്യ രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ട്. ഇതര മേഖലകളിലെ ഡോക്ടര്‍മാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തണം - കെ.ജി.എം.ഒ.എ. ഭാരവാഹികള്‍ വ്യക്തമാക്കി.

Content highlight: kgmoa trivandrum demands more doctors and other staffs in covid care field

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented