വാക്സിൻ വിതരണം 80 % സ്പോട്ട് രജിസ്ട്രേഷനിലൂടെ വേണം; നിര്‍ദേശങ്ങളുമായി കെ.ജി.എം.ഒ.എ


പ്രതീകാത്മ ചിത്രം

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലും ഫലപ്രദമായും നടപ്പിലാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച് സർക്കാർ ഡോക്ടർമാരുടെ സംഘടന (കെ.ജി എം.ഒ.എ) നിലവില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്നുണ്ടെങ്കിലും മൊബൈല്‍/ ലാപ്‌ടോപ്പ് എന്നിവ നന്നായി ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് മാത്രമെ ബുക്ക് ചെയ്യാന്‍ സാധിക്കുന്നുള്ളുവെന്നും 10 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ബുക്കിംഗ് തീരുന്നതായും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു.

സ്വന്തം പഞ്ചായത്തില്‍ തന്നെ ബുക്കിംഗ് വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമെ സാധിക്കുന്നുള്ളുവെന്നും വാക്സിനേഷന് വേണ്ടി മറ്റു പഞ്ചായത്തുകളിലേക്കും, ദൂരസ്ഥലങ്ങളിലേക്കും സഞ്ചരിക്കേണ്ടി വരുന്നത് രോഗപ്പകര്‍ച്ചയ്ക്ക് കാരണമായേക്കാം. വലിയ വിഭാഗം ജനങ്ങള്‍ക്ക് ബുക്കിംഗ് കിട്ടുന്നില്ല, രണ്ടാം ഡോസുകാര്‍ക്കും കൃത്യമായ ഇടവേളകളില്‍ ബുക്കിംഗ് സാധിക്കുന്നില്ല .സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വാക്സിനേഷന്‍ കൂടുതല്‍ ചിട്ടയായ രൂപത്തില്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും കെ.ജി.എം.ഒ.എ മുഖ്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.

കെ.ജി.എം.ഒ.എ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങള്‍

1. ഓരോ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും ജനസാന്ദ്രതയും അടിസ്ഥാനസൗകര്യംവും അനുസരിച്ചു വാക്സിന്‍ ലഭ്യമാക്കുക. ഇത് 80 ശതമാനം സ്‌പോട് രജിസ്‌ട്രേഷന്‍ ആയും, ബാക്കി 20 ശതമാനം ഓണ്‍ലൈന്‍ ആയും ഷെഡ്യൂള്‍ ചെയ്യണം. ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ പ്രവാസികള്‍ക്കും വിദേശത്തു പോകാന്‍ ശ്രമിക്കുന്നവര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും മാത്രമായി നിജപ്പെടുത്തുക.

2 . ഗുണഭോക്താവിനെ തിരഞ്ഞെടുക്കല്‍ : ഗ്രാമ പ്രദേശങ്ങള്‍ക്കും നഗര പ്രദേശങ്ങള്‍ക്കും പ്രത്യേകം സ്ട്രാറ്റജി സ്വീകരിക്കാവുന്നതാണ്

പഞ്ചായത്ത്, മുനിസിസിപ്പാലിറ്റി: വോട്ടര്‍ പട്ടിക അല്ലെങ്കില്‍ വീട്ടുനമ്പര്‍ ക്രമത്തില്‍ ഓരോ വാര്‍ഡുകളിലെയും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. അങ്ങനെ സ്വീകരിക്കുന്നത് മറ്റു ആക്ഷേപങ്ങള്‍ ഒഴിവാക്കുന്നതിന് സഹായിക്കും.

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ മൈക്രോപ്ലാന്‍ തയ്യാറാക്കുക. ( നിലവില്‍ അത്തരമൊന്ന് ഇല്ലെന്ന് മാത്രമല്ല വാക്‌സിനേഷന്‍ എടുത്തവരുടെ വിവരങ്ങള്‍ അറിയുന്നതിന് നിത്യേനയെന്നോണം സര്‍വ്വേ നടത്തേണ്ടുന്ന അവസ്ഥയാണ് ഉള്ളത്. തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തില്‍ വാക്സിനെടുത്തവരുടെ ലിസ്റ്റ് പോര്‍ട്ടലില്‍ ലഭ്യമല്ല)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വോട്ടര്‍ പട്ടിക അടിസ്ഥാന രേഖയാക്കി ലഭ്യമാക്കുക. ഇതില്‍ ഉള്‍കൊള്ളാതെ പോയ ആളുകളെ അവരുടെ അപേക്ഷപ്രകാരമോ അന്വേഷണം നടത്തിയോ ഉള്‍പ്പെടുത്താവുന്നതാണ്.

പ്രസ്തുത പട്ടിക ( excel format) യില്‍ ഇതുവരെ വാക്‌സിന്‍ എടുത്തവരുടെ വാക്‌സിന്‍ ഇനം, ഡോസ്, തീയതി എന്നിവ രേഖപെടുത്തി വെക്കുക. വോട്ടര്‍പട്ടികയില്‍ ഇല്ലാത്ത സ്ഥല നിവാസികളെ ഈ പട്ടികയില്‍ അനുബന്ധമായി ഉള്‍പ്പെടുത്തുക.

വാര്‍ഡ് തലത്തില്‍ മുന്‍ഗണന ക്രമം തയ്യാറാക്കുക. പ്രായം, രോഗാവസ്ഥ, സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥ (പ്രത്യേകിച്ച് ഒരുമിച്ച് തിങ്ങിപാര്‍ക്കുന്ന ഇടങ്ങള്‍) എന്നിവ ഇതിനായി പരിഗണിക്കണം.

വീട്ടുനമ്പരിന്റെ ക്രമം അനുസരിച്ച് വാക്‌സിന്‍ ലഭ്യത കൂടി പരിഗണിച്ച് മേല്‍സൂചിപ്പിച്ച മുന്‍ഗണന ക്രമത്തിലോ അല്ലാതെയോ വാക്‌സിന്‍ നല്‍കാനുള്ളവരെ വാര്‍ഡ്തല ആരോഗ്യസമിതി / RRT നിശ്ചയിച്ച് നല്‍കുക.
വീട്ടുനമ്പറിന്റെ ക്രമം എന്നത് ഇഷ്ട്ടക്കാരെ മാത്രം പരിഗണിച്ചു എന്ന ആരോപണം ഒഴിവാക്കുന്നതിനും ഓരോ പ്രദേശം പൂര്‍ണ്ണമായി വാക്‌സിന്‍ എടുത്തു എന്ന് മനസ്സിലാക്കുന്നതിനും സഹായകമാണ്.

ഓരോ ആശുപത്രികളിലെയും വാക്സിനേഷന്‍ സെഷന്‍സ് നടക്കുന്നതിനൊപ്പം തന്നെ മറ്റു സബ്സെന്ററുകളിലും ആഴ്ചയില്‍ 5 ദിവസം വീതം രാവിലെ 9 മുതല്‍ 2 മണി വരെ 50 -75 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കാവുന്നതാണ് .വാക്സിനേറ്റര്‍ ആയി jphn ഉം ടാറ്റ എന്‍ട്രി jhi യും ലിസ്റ്റ് തയ്യാറാക്കുന്നതിന് വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയെയും ചുമതലപ്പെടുത്താവുന്നതാണ് .ഇങ്ങനെ ലിസ്റ്റ് ചെയ്യുന്നത് കൊണ്ട് ഒരു വ്യക്തിയും ഒഴിവാക്കപ്പെട്ടു പോകുന്നത് തടയാന്‍ സാധിക്കും.ചുരുങ്ങിയ സമയത്തിനുള്ളില്‍ കൂടുതല്‍ പേരിലേക്ക് വാക്സിന്‍ എത്തിക്കുന്നതിന് ഇതുമൂലം സാധിക്കുന്നതാണ് .ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്ത phc /chc യിലും jphn/ JHI ഇല്ലാത്ത സബ്സെന്ററുകളിലും NHM വഴിയോ പഞ്ചായത്തു മുഖേനയോ സന്നദ്ധ പ്രവര്‍ത്തകരെയോ നിയോഗിക്കാവുന്നതാണ് .അടിയന്തിര സാഹചര്യങ്ങളില്‍ അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള വാഹനസൗകര്യം നല്‍കുന്നതിന് പഞ്ചായത്ത് മുന്‍കൈ എടുക്കേണ്ടതാണ് .

കോര്‍പ്പറേഷന് വോട്ടര്‍ പട്ടിക അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാവുന്നതാണ്. ഒപ്പം തന്നെ ഓണ്‍ലൈന്‍ സെഷന്‍സ് സ്റ്റേഡിയം ,ആഡിറ്റോറിയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചു ചെയ്യാവുന്നതാണ് .ഫ്ളാറ്റുകള്‍ക്കായി റെസിഡന്റ്സ് അസോസിയേഷന്‍ ഉള്‍പ്പെടുത്തിക്കൊണ്ട് NH M ന്റെ വാക്‌സിനേഷന്‍ മൊബൈല്‍ ടീം ഉപയോഗിച്ച് വാക്സിനേഷന്‍ നല്‍കാവുന്നതാണ് .

3 . എല്ലാ മേജര്‍ പ്രൈവറ്റ് ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള ചെറുകിട പ്രൈവറ്റ് ആശുപത്രികളിലും ഗവണ്മെന്റ് തന്നെ വാക്സിന്‍ നല്‍കിക്കൊണ്ട് ആശുപത്രികള്‍ക്ക് സര്‍വീസ് ചാര്‍ജ് 100 -150 രൂപ മാത്രം ഈടാക്കി വാക്സിനേഷന്‍ നടത്താന്‍ അനുവദിക്കണം.കേന്ദ്ര / സംസ്ഥാന മാര്‍ഗരേഖ അനുസരിച്ചു വാക്സിന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും വേണം.

Content Highlight: KGMOA submitted suggestions for Covid vaccination

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented