പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പത്തനാപുരം എം.എല്‍.എ ഗണേഷ്‌കുമാറിനെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ. ഗണേഷ്‌കുമാറിന്റെ പരാമര്‍ശം കലാപാഹ്വാനമാണെന്ന് സംഘടന പ്രതികരിച്ചു. ഡോക്ടര്‍മാരില്‍ തല്ലുകൊള്ളേണ്ട ചിലരുണ്ടെന്ന അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രസ്താവന വലിയ വിവാദമായിരുന്നു.
നിയമസംരക്ഷണം ഉറപ്പാക്കേണ്ട ജനപ്രതിനിധി തന്നെ ഇത്തരം പരാമര്‍ശം നടത്തുന്നത് നിരാശാജനകമാണ്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമങ്ങളില്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുന്ന നിയമസംവിധാനത്തിന് കുടപിടിക്കുന്ന നിലപാടാണ് എം.എല്‍.എയുടേതെന്നും സംഘടന വിമര്‍ശിച്ചു.
മുള്ളൂർ നിരപ്പ് എന്നസ്ഥലത്തെ നാല്പത്തിയെട്ടുകാരി വിധവയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ചുണ്ടായ ദുരനുഭവവും ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയുടെ വയറ്റിൽ കത്രികകണ്ടെത്തിയ സംഭവവും ചൂണ്ടിക്കാട്ടിയായിരുന്നു ഗണേഷ് കുമാറിന്‍റെ വിമർശനം.
Content Highlights: kgmcta against kb ganeshkumar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..