
കൊല്ലപ്പെട്ട പുല്ലൂക്കര പാറാൽ മൻസൂർ
കണ്ണൂര്‍: പാനൂരിലെ മന്‍സൂര്‍ വധക്കേസില്‍ അഞ്ചാം പ്രതി സുഹൈല്‍ കീഴടങ്ങി. നിരപരാധിയാണെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിനു ശേഷമാണ് സുഹൈല്‍ തലശ്ശേരി കോടതിയിലെത്തി കീഴടങ്ങിയത്. പെരിങ്ങളത്തെ ഡിവൈഎഫ്ഐയുടെ മേഖലാ ട്രഷററാണ് സുഹൈല്‍.
മന്‍സൂര്‍ അനുജനെപ്പോലെയാണെന്നും കൊലപാതകത്തില്‍ പങ്കില്ലെന്നും സുഹൈല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും നുണപരിശോധനയ്ക്കടക്കം തയ്യാറാണെന്നും കാണിച്ച് ഡിജിപിക്ക് കത്തും സുഹൈല്‍ അയച്ചിട്ടുണ്ട്.
സുഹൈലിനെ കോടതി റിമാന്‍ഡ് ചെയ്തു. മന്‍സൂര്‍ വധക്കേസില്‍ സുഹൈല്‍ അടക്കം എട്ട് പ്രതികളാണ് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളത്.
വോട്ടെടുപ്പ് ദിനത്തിലെ ആക്രമണം സൂചിപ്പിച്ച് സുഹൈല്‍ വാട്സാപ്പില്‍ പോസ്റ്റിട്ടിരുന്നു. സുഹൈലിന്റെ നേതൃത്വത്തിലാണ് മന്‍സൂറിനെ സംഘം ചേര്‍ന്ന് ആക്രമിച്ചതെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
Content Highlights:key accused in Manzoor Murder case surrendered
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..