കേരളീയം ബിജു എസ്. ബാലന്‍ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് ആന്‍സന്‍ വല്‍സലന്


ആൻസൻ വത്സലൻ

തൃശൂര്‍: കേരളീയം മാസിക നല്‍കുന്ന പതിനാലാമത് ബിജു എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് മാതൃഭൂമി സബ് എഡിറ്റര്‍ ആന്‍സന്‍ വല്‍സലന്. 'പൊതുഗതാഗതം: സുസ്ഥിരതയും പാരിസ്ഥിതിക നീതിയും കേരളത്തിന്റെ പശ്ചാത്തലത്തില്‍' എന്ന വിഷയത്തിനുള്ള പഠനറിപ്പോര്‍ട്ട് തയ്യാറാക്കാനാണ് ഫെല്ലോഷിപ്പ്. 10,014 രൂപയാണ് ഫെല്ലോഷിപ്പ് തുക.

തിരുവനന്തപുരം പുളിയറക്കോണം സ്വദേശിയായ ആന്‍സന്‍ ഇപ്പോള്‍ കോഴിക്കോട് യൂണിറ്റില്‍ മാതൃഭൂമി തൊഴില്‍വാര്‍ത്തയിലെ സബ് എഡിറ്ററാണ്. പുളിയറക്കോണം കുഞ്ചുകോണം വീട്ടില്‍ ആര്‍ വല്‍സലന്റെയും എം. ഓമനയുടെയും മകനാണ്.

കെ. രാജഗോപാല്‍ (മാധ്യമ പ്രവര്‍ത്തകന്‍) ചെയര്‍പേഴ്‌സണും ഡോ. എ.സ്. ശങ്കര്‍ (പരിസ്ഥിതി ശാസ്ത്രജ്ഞന്‍), എസ്. ഉഷ (ഡയറക്ടര്‍, തണല്‍, തിരുവനന്തപുരം), സി.ആര്‍. നീലകണ്ഠന്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍) എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ആന്‍സനെ ഫെലോഷിപ്പിനായി തിരഞ്ഞെടുത്തത്.

2022 ജൂണ്‍ 28ന് വൈകീട്ട് 5.00ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഭൗമശാസ്ത്ര ഗവേഷകനായ ഡോ. സി.പി രാജേന്ദ്രന്‍ ഫെലോഷിപ്പ് കൈമാറും. തുടര്‍ന്ന്, 'കേരളത്തിന്റെ വികസനവും പാരിസ്ഥിതിക പരിഗണനകളും' എന്ന വിഷയത്തില്‍ ഡോ. സി.പി. രാജേന്ദ്രന്‍ 14-ാമത് ബിജു എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Content Highlights: Keraleeyam Biju S Balan Memorial Media Fellowship

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented