ഗവര്‍ണറുടെ അന്ത്യശാസനം തള്ളി; VC സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേര് നിര്‍ദേശിക്കാതെ കേരള സര്‍വകലാശാല 


ആര്‍. ശ്രീജിത്ത്, പ്രശാന്ത് കൃഷ്ണ| മാതൃഭൂമി ന്യൂസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം തള്ളി കേരള സര്‍വകലാശാല. വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് സെനറ്റ് നിര്‍ദേശിക്കില്ല. കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ പേരു നിര്‍ദേശിച്ചുള്ള ഗവര്‍ണറുടെ വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് സര്‍വകലാശാല നിലപാട്. സര്‍വകലാശാലയ്ക്ക് ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ലഭിച്ചു. തീരുമാനം സര്‍വകലാശാല ഗവര്‍ണറെ അറിയിച്ചു എന്നാണ് വിവരം.

കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനവിവാദത്തിന് പിന്നാലെ കേരള സര്‍വകലാശാലയിലും ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടിലിന് വഴിയൊരുങ്ങുകയാണ്. സര്‍വകലാശാലാ പ്രതിനിധിയെ ഒഴിച്ചിട്ടാണ്, ഓഗസ്റ്റ് അഞ്ചിന് ഗവര്‍ണര്‍ വി.സി. നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലാ സെനറ്റ് യോഗം ചേര്‍ന്ന് ഗവര്‍ണര്‍ക്കെതിരേ പ്രമേയം പാസാക്കി. ഇതിനു ശേഷം രണ്ടുവട്ടം പ്രതിനിധിയെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും സര്‍വകലാശാല വഴങ്ങിയില്ല. തിങ്കളാഴ്ച വൈകുന്നേരത്തിനകം പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കി. എന്നാല്‍ ഇത് പാലിക്കാനില്ലെന്നാണ് സര്‍വകലാശാലാ നിലപാട്.

ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരള സര്‍വകലാശാല. സ്റ്റാറ്റിയൂട്ട് പ്രകാരം, കമ്മിറ്റിയിലേക്ക് ആദ്യം രണ്ടു പ്രതിനിധികളെ നിര്‍ദേശിക്കേണ്ടത് ഗവര്‍ണറല്ല, സര്‍വകലശാല സെനറ്റ് ആണ്. അതിനാല്‍ ഗവര്‍ണര്‍ നേരത്തെ ഇറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണ്. അതേക്കുറിച്ച് പാസാക്കിയ പ്രമേയത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും സര്‍വകലാശാല വ്യക്തമാക്കുന്നു. അതിനാല്‍ സര്‍വകലാശാല പ്രതിനിധിയുടെ പേര് സെനറ്റിലേക്ക് നിര്‍ദേശിക്കില്ല. വിജ്ഞാപനം ഒന്നുകില്‍ റദ്ദാകട്ടെ അല്ലെങ്കില്‍ ഗവര്‍ണര്‍ റദ്ദാക്കട്ടെ എന്നാണ് സര്‍വകലാശാല നിലപാട്. പകരം പേര് നിര്‍ദേശിക്കേണ്ടതില്ലെന്നും പ്രമേയത്തില്‍ ഉറച്ചുനില്‍ക്കാനുമാണ് കേരള സര്‍വകലാശാലയുടെ തീരുമാനം.

Content Highlights: keralauniversity vc search committee: university will not name their nominee,rejects governor demand


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented