അരിക്കൊമ്പൻ (ഫയൽ ചിത്രം) | Photo: മാതൃഭൂമി
മേഘമല: കാടുമാറ്റിയ അരിക്കൊമ്പൻ തമിഴ്നാട് വനംമേഖലയിൽ തുടരുന്നു. കാടുമാറ്റത്തിന് പിന്നാലെ മേഘമലയിലെ ജനവാസ മേഖലകളിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നു. എന്നാൽ ശനിയാഴ്ച അരിക്കൊമ്പന്റെ സാന്നിധ്യം ജനവാസ മേഖലയിലുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ, അരിക്കൊമ്പൻ ജനവാസമേഖലയിൽ ഇറങ്ങി കൃഷിനശിപ്പിക്കാനും വനംവകുപ്പിന്റെ വാഹനം ആക്രമിക്കാനും തുനിഞ്ഞിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം, ആനയെക്കുറിച്ചുള്ള വിവരങ്ങൾ, റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്നും ആനയെ കണ്ടെത്തുംവരെ നിയന്ത്രണം ശക്തമായിത്തന്നെ തുടരുമെന്നും തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചാൽ വളരെ പെട്ടെന്ന് തന്നെ അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കുമെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്.
ചിന്നക്കനാലിന് സമാനമായ ഭൂപ്രകൃതിയാണ് മേഘമലയിലലേത്. മേഖലയിൽ തന്നെ അരിക്കൊമ്പൻ നിലയുറപ്പിക്കുമോ എന്ന ആശങ്ക അരിക്കൊമ്പനുണ്ട്. ആനയെ തിരികെ കൊണ്ടുപോവുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും വനമേഖലകളിലേക്ക് മാറ്റുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മേഘമലയിൽ ഇന്ന് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് വനംവകുപ്പ് നിർദേശിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്ക് ശേഷം പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.
രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലും വിവിധ പ്രദേശങ്ങളിൽ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷിച്ചു വരികയാണെന്നാണ് റിപ്പോർട്ട്.
'റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കൃത്യമായി ലഭിക്കുന്നുണ്ട്. ആനയ്ക്ക് ഏറ്റവും സൗകര്യമുള്ള സ്ഥലമാണ് മേഘമല. അതുകൊണ്ടാണ് ഇപ്പോൾ ആ മേഖലയിൽ ആന നിൽക്കുന്നത്. കേരളത്തിലേക്ക് തന്നെ ആന തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. അരിക്കൊമ്പനെക്കുറിച്ചുള്ള വിവരം തമഴ്നാടിനെ അറിയിക്കും' -പെരിയാർ ടൈഗർ റിസർവ് ഡയറക്ടർ സുയോഗ് പാട്ടീൽ പറഞ്ഞു.
Content Highlights: Keralas wild tusker Arikomban spotted in Tamil Nadus Meghamalai


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..