
മലപ്പുറം: മരം ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം നടന്നത്. മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുകയായിരുന്നു ഷംസുദ്ദീനും മില്ലിലെ മറ്റുജീവനക്കാരും. ഇതിനിടെയാണ് അപകടമുണ്ടായത്.
ലോറിക്ക് മുകളിലായിരുന്നു ഷംസുദ്ദീൻ ഉണ്ടായിരുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി ലോറിയിൽ നിന്നും തടികൾ ഉരുണ്ട് താഴേക്ക് വീണു. ഇതിനൊപ്പം ഷംസുദ്ദീനും വീണു. വീഴ്ചയിൽനിന്ന് എഴുന്നേൽക്കാൻ സാധിക്കാതെ കിടന്ന ഷംസുദ്ദീന്റെ ദേഹത്തേക്ക് ലോറിയിൽനിന്നും മറ്റൊരു തടി വീഴുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലോറിയിൽനിന്ന് മരം ഒന്നായി താഴേക്ക് പതിക്കുമ്പോൾ താഴെയുണ്ടായിരുന്നവർ പ്രാണരക്ഷാർത്ഥം ഓടിമാറുന്നത് ദൃശ്യത്തിൽ കാണാം.
Content Highlights: A 54-year-old worker died in Malappuram, after a log fell on him while unloading from a lorry
Published: 17 Jan 2025, 04:05 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented