ഇത്തവണ ജയചന്ദ്രനെ ഭാഗ്യം കൈവിട്ടില്ല; എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം


ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ബാങ്ക് അധികൃതർക്ക്‌ ചന്ദ്രൻ കൈമാറുന്നു

കറ്റാനം: വിൻവിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത് നിർമാണത്തൊഴിലാളിക്ക്‌. ഭരണിക്കാവ് തെക്കേമങ്കുഴി മുറാശ്ശേരിൽ തെക്കതിൽ ചന്ദ്രനെ(65)യാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്. സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്നയാളാണ്.

കഴിഞ്ഞ തിങ്കളാഴ്ച പതിവുപോലെ ജോലിക്കുപോകുംവഴി ഓച്ചിറയിൽനിന്നാണ് വിൻവിൻ ഭാഗ്യക്കുറിയുടെ ഡബ്ല്യു.ബി. 245714 നമ്പർ ടിക്കറ്റെടുത്തത്. വൈകീട്ട് ജോലികഴിഞ്ഞ് തിരികെ പോകുമ്പോൾ മറ്റൊരു വിൽപ്പനശാലയിൽനിന്നാണ് താൻ വാങ്ങിയ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതറിഞ്ഞത്. മുൻപ്‌ ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കിലും ഒന്നാംസമ്മാനം ആദ്യമാണ്. ഭാഗ്യക്കുറി ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു.

ബാങ്ക് സെക്രട്ടറി കെ.എസ്. ജയപ്രകാശ്, ഭരണസമിതിയംഗങ്ങളായ കെ. ബിനു, വിശ്വകുമാർ, നിർമലാ രാജൻ എന്നിവർ ചേർന്ന് ടിക്കറ്റ് ഏറ്റുവാങ്ങി. മക്കളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവഴിക്കാനാണ് ചന്ദ്രന്റെ തീരുമാനം. ശ്രീലയാണ് ഭാര്യ. മക്കൾ: വിഷ്ണു, വീണ.

Content Highlights: kerala win win lottery - jayachandran got first prize


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented