
പ്രതീകാത്മക ചിത്രം
കണ്ണൂർ: കേരളത്തിലെ ജനങ്ങള്‍ക്ക് നല്കുന്ന കോവിഡ് വാക്സിന് സൗജന്യമായിട്ടായിരിക്കുമെന്നും ആരില്‍ നിന്നും പണം ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം."എത്ര കണ്ട് വാക്സിന് ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ നല്കുന്ന വാക്സിന് സൗജന്യമായിട്ടായിരിക്കും. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല", മുഖ്യമന്ത്രി പരഞ്ഞു.
ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് ബിജെപി ദേശീയ നേതൃത്വത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമം നടക്കുന്നുവെന്ന മുല്ലപ്പള്ളിയുടെ ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്നതാണ് നില. കുറച്ച് ഗൗരവത്തോടെ കാര്യങ്ങള്‍ കാണുന്നതും പ്രതികരിക്കുന്നതും നല്ലതാവുമെന്നും മുഖ്യമന്ത്രി മുല്ലപ്പള്ളിക്ക് മറുപടി നല്കി.
പ്രചരണത്തിന് മുഖ്യമന്ത്രി രംഗത്തില്ല എന്ന പ്രതിപക്ഷ ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്കി. "പ്രചരണം എന്നാല്‍ യോഗം നടക്കുക എന്നതാണ്. അത് കോവിഡ് കാലത്ത് അഭികാമ്യമല്ല. തിരഞ്ഞെടുപ്പ് യോഗത്തില്‍ ആള് കൂടിയാല്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഇത്രയാളുകള്‍ എന്ന പഴി ഞാന്‍ കേള്‍ക്കേണ്ടി വരും. ഓണ്‍ലൈനായി പ്രചാരണം നടത്തിയിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് ഞാനോ എന്നില്‍ നിന്ന് ജനങ്ങളോ അകന്നിട്ടില്ല". ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വേവലാതികൊണ്ടല്ലെന്നും പകരം എന്തുകൊണ്ടാണെന്ന് എല്ലാവര്ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: Kerala will give covid vaccine for free, says Pinarayi Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..