ഗള്‍ഫ് വാതിലടച്ചാല്‍ കേരളം അനിശ്ചിതത്വത്തിലാവും; ഇവിടെ സംരംഭം തുടങ്ങാന്‍ ബുദ്ധിമുട്ട്- തരൂര്‍


കോഴിക്കോട് ബീച്ചിൽ എം.ബി.ഐ.എഫ്.എൽ 23 പ്രഭാഷണപരമ്പരയിൽ ശശിതരൂർ എം.പി സംസാരിക്കുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

കോഴിക്കോട്: വികസനത്തെ കുറിച്ച് പലരും സംസാരിക്കുന്നുണ്ട് എന്നാല്‍ കേരളത്തില്‍ എല്ലായിടത്തും വികസനം കാണാന്‍ സാധിക്കാത്തത് എന്തുകൊണ്ട് എന്നത് ചിന്തിക്കേണ്ടതുണ്ടെന്ന് ശശി തരൂര്‍. ലോകത്ത് എല്ലായിടത്തും മലയാളികള്‍ നല്ലവണ്ണം പ്രവര്‍ത്തിക്കുന്നു, തൊഴിലെടുക്കാനുള്ള മലയാളിയുടെ ഊര്‍ജ്ജം തന്നെ ലോക പ്രശസ്തമാണ്, എന്നിട്ടും എന്ത് കൊണ്ടാണ് കേരളം വികസനത്തില്‍ മുന്നോട്ട് എത്താത്തതെന്ന കാര്യത്തില്‍ പരിശോധന ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാളെ ഗള്‍ഫ് വാതിലടച്ചാല്‍ കേരളം അനിശ്ചിതത്വത്തിലാവും. അച്ഛന്‍ പഠിപ്പിച്ചത് കേരളത്തെ നന്നാക്കണമെങ്കില്‍ സാമ്പത്തിക വികസനം അത്യാവശ്യമാണ്. പക്ഷേ കേരളത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ ഇപ്പോഴും 210 ദിവസം എടുക്കുമെന്ന അവസ്ഥയാന്നുള്ളതെന്നും ശശി തരൂര്‍.



കേരളത്തില്‍ ഉണ്ടായ അത്രയും സാമൂഹ്യ പരിഷ്‌കരണം ഇന്ത്യയില്‍ എവിടെയും ഉണ്ടായിട്ടില്ല. സാമ്പത്തിക ഉദാരവത്കരണത്തില്‍ 1991 ന് ശേഷം ഭാരതം മാറി പക്ഷെ കേരളത്തിന് മാറ്റം വന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പയില്‍ ആദ്യ പ്രഭാഷണത്തിലാണ് കേരള വികസനത്തെ കുറിച്ചുള്ള തരൂരിന്റെ പരാമര്‍ശം.

Content Highlights: Kerala will be in uncertainty if the Gulf door is closed; It is difficult to start a business here


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented