സി.പി.എം.അണികളെ നിയന്ത്രിച്ചാൽ കേരളം ലഹരിമുക്തമാകും -കെ. മുരളീധരൻ


കെ. മുരളീധരൻ | Photo: Mathrubhumi

പാലക്കാട്: പാർട്ടി നേതാക്കളെയും അണികളെയും സി.പി.എം. നിയന്ത്രിച്ചാൽ കേരളം ലഹരിമുക്തമാകുമെന്ന് കെ.പി.സി.സി. മുൻ പ്രസിഡന്റ് കെ. മുരളീധരൻ എം.പി. ലഹരിക്കെതിരേ തീകൊളുത്തുന്നതിനുമുമ്പ് ബാർ ഹോട്ടലുകൾക്ക് തീകൊടുക്കാൻ മുഖ്യമന്ത്രിക്ക് ആർജ്ജവമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസർക്കാർ ജനവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്‌ടറേറ്റിനുമുന്നിൽ സംഘടിപ്പിച്ച ‘പൗരവിചാരണ' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ.

ആഭ്യന്തരവകുപ്പിന്റെ കഴിവുകേടുകൊണ്ട് സൈനികർക്കുപോലും നാട്ടിൽ സുരക്ഷയില്ലാതായി. പോലീസ് സ്റ്റേഷനുകൾ ഗുണ്ടാനേതാക്കളുടെ കേന്ദ്രമായപ്പോൾ സ്ത്രീസുരക്ഷ പേരിലൊതുങ്ങി. അതിനുള്ള തെളിവാണ് തിരുവനന്തപുരം മ്യൂസിയം പരിസരത്ത് യുവതിക്കുനേരെയുണ്ടായ ആക്രമണം.സി.പി.എം. നേതാക്കളെക്കുറിച്ച് സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് സർക്കാരിന് മൗനമാണ്. ഇതെല്ലാം മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സംശയിക്കുന്നു. നെല്ലുസംഭരണത്തിൽ സർക്കാരിന് മെല്ലെപ്പോക്ക് നയമാണ്.

റേഷൻകടകളിൽ ജയ അരിയെത്തുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ റേഷനരിപോലും കിട്ടാനില്ലെന്നും മുരളീധരൻ പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ അധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, നിർവാഹകസമിതിയംഗം സി.വി. ബാലചന്ദ്രൻ, സെക്രട്ടറി പി.വി. രാജേഷ്, മുൻ എം.പി. വി.എസ്. വിജയരാഘവൻ, രമ്യ ഹരിദാസ് എം.പി., യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ., യു.ഡി.എഫ്. കൺവീനർ പി. ബാലഗോപാലൻ, മുൻ എം.എൽ.എ. കെ.എ. ചന്ദ്രൻ, ഡി.സി.സി. സെക്രട്ടറിമാരായ തോലനൂർ ശശിധരൻ, എ. രാമദാസ്, ശാന്ത ജയറാം തുടങ്ങിയവർ സംസാരിച്ചു.

Content Highlights: Kerala will be drug free if CPM cadres are controlled -k muraleedharan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented