തിരുവനന്തപുരം: കേരളത്തില്‍ വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധി ബോര്‍ഡുകള്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. ഒരുകോടിയില്‍ അധികം തൊഴിലാളികള്‍ പങ്കാളികളായ 31 ക്ഷേമനിധി ബോര്‍ഡുകളില്‍ 15 എണ്ണം ഗുരുതര പ്രതിസന്ധി നേരിടുമ്പോഴും അത് മറച്ചുവെക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ധനമന്ത്രി പുറത്തുവിട്ട കണക്കനുസരിച്ച് 2200 കോടി രൂപയോളം വിവിധ ബോര്‍ഡുകള്‍ക്ക് പെന്ഷന് കുടിശികയായി നല്‍കാനുണ്ട്. 45 ലക്ഷത്തോളം തൊഴിലാളികളെ നേരിട്ട് ബാധിക്കുന്നതരത്തില്‍ ക്ഷേമനിധി ബോര്‍ഡുകള്‍ പൂട്ടുന്ന അവസ്ഥയിലേക്ക് പോകുകയാണ്. 1392 കോടി രൂപയാണ് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കുടിശിക വരുത്തിയിട്ടുള്ളത്. 14 മാസത്തെ പെന്‍ഷനാണ് ഇവര്‍ക്ക് മുടങ്ങിയിരിക്കുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ കുടിശിക 493 കോടി രൂപയാണ്. 60 വയസ് പൂര്‍ത്തിയായവര്‍ക്ക് ആറുവര്‍ഷമായി അവര്‍ അടച്ച അംശാദായ തുക പോലും നല്‍കിയിട്ടില്ല. തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മൂന്നുമാസമായി പെന്ഷന് നല്‍കുന്നില്ല. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 28 കോടിരൂപ ബാധ്യതയാണ്. കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡും അപകടത്തിലേക്ക് നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
2023 വരെ വിരമിച്ച അംഗന്‍വാടി ജീവനക്കാര്‍ക്ക് നാലുമാസത്തെയും 2024-ല്‍ വിരമിച്ചവര്‍ക്ക് പത്ത് മാസത്തെയും പെന്ഷന് കുടിശികയായിട്ടുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ നല്കിയ മറുപടിയാണിത്. അംഗന്‍വാടി ജീവനക്കാര്‍ക്ക് നയാപൈസ കൊടുത്തിട്ടില്ലെന്നും ഇതിനൊന്നും ധനമന്ത്രിക്ക് മറുപടിയില്ലെന്നും വി.ഡി. സതീശന് കുറ്റപ്പെടുത്തി.
പ്രതിപക്ഷം ഉന്നയിച്ച ഇത്രയും ഗുരുതരമായ പ്രശ്നങ്ങളോട് എത്ര ലാഘവത്തോടെയാണ് ധനമന്ത്രി പ്രതികരിച്ചത്. കട്ട് ചെയ്ത് ഇടാന്‍വേണ്ടി പറയുന്ന കാര്യങ്ങളാണെന്നാണ് മന്ത്രി പറഞ്ഞത്. നിങ്ങള്‍ മന്ത്രിമാര്‍ നിയമസഭയില്‍ നല്കിയ മറുപടി അല്ലാതെ ഒരുകണക്കും ഞങ്ങള്‍ ഇവിടെ പറയുന്നില്ല. എന്നിട്ടാണ് ഈ വിഷയം ഉയര്‍ത്തി കൊണ്ടുവന്നപ്പോള്‍ ധനമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നതെന്നും വി.ഡി.സതീശന് കുറ്റപ്പെടുത്തി.
Content Highlights: Kerala welfare boards face a rupees 2200 crore pension arrears crisis affecting millions
Published: 10 Mar 2025, 02:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented