ഇ.പി. ജയരാജൻ | Photo: Screengrab/CPIMKerala
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിക്കാന്‍ എല്‍.ഡി.എഫിന്റെ അനുമതി. ലിറ്ററിന് ഒരു പൈസ് വര്‍ധിപ്പിക്കാനാണ് വെള്ളിയാഴ്ച നടന്ന എല്‍.ഡി.എഫ്. യോഗത്തില്‍ തീരുമാനമായത്.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇതുസംബന്ധിച്ച ആവശ്യം യോഗത്തില്‍ ഉന്നയിച്ചത്. 2391.89 കോടി രൂപയുടെ കുടിശ്ശികയാണ് ജല അതോറിറ്റിക്ക് ഉള്ളത്. ഇതിന്റെ ഫലമായി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. പിരിഞ്ഞുപോയവരുടെ ആനുകൂല്യങ്ങള്‍ നല്കാന് കഴിയുന്നില്ലെന്നും സറണ്ടര്‍ ലീവ് ഉള്‍പ്പെടെ അനുവദിക്കാന്‍ സാധിക്കുന്നില്ലെന്നും എല്‍.ഡി.എഫ്. യോഗ തീരുമാനം അറിയിച്ചുകൊണ്ട് കണ്‍വീനര്‍ ഇ.പി. ജയരാജന് പറഞ്ഞു.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ പൊതുനിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനോട് മുന്നണി നിര്‍ദ്ദേശം നല്കി. വിദേശസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നതുള്‍പ്പെടെ നിര്‍ദ്ദേശങ്ങളുള്ള കേരള വികസന നയരേഖയ്ക്ക് യോഗം അംഗീകാരം നല്കി. മുന്‍പ് സ്വാശ്രയ കോളേജുകളെ എതിര്‍ത്തെങ്കിലും എല്ലാ കാലത്തും ആ നിലപാടുമായി മുന്നോട് പോകാന്‍ കഴിയില്ലെന്നും ഇ.പി. ജയരാജന് പറഞ്ഞു.
Content Highlights: kerala water authority water tax hike ldf meeting green flag
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..