'ഏകപക്ഷീയം, രണ്ടുപേരുള്ള സെർച്ച് കമ്മിറ്റിയില്ല'; ഗവർണറെ തിരുത്തി കേരളസർവകലാശാല, പ്രമേയം പാസാക്കി


സെർച്ച് കമ്മിറ്റിയിൽ കേരള സർവകലാശാലയിലെ സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് പ്രമേയം പാസാക്കിയത്.

കേരള സർവകലാശാല, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി. ഗവർണർ രൂപവത്കരിച്ച നിലവിലെ സെർച്ച് കമ്മിറ്റി പിൻവലിക്കണം എന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സർവകലാശാല പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കണമെന്നാണ് ആവശ്യം.

യു.ജി.സിയുടെ പ്രതിനിധി, ചാന്‍സ്‌ലര്‍ പ്രതിനിധി എന്നിങ്ങനെ രണ്ടംഗ സെർച്ച് കമ്മിറ്റിയാണ് ഗവർണർ രൂപവത്കരിച്ചത്. എന്നാൽ ഇതിൽ സർവകലാശാലയുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് സർവകലാശാലയുടെ നിയമലംഘനമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സർവകലാശാലയുടെ 1974ലെ നിയമങ്ങളുടെ 10(1)ന്റെ നഗ്നമായ ലംഘനമാണ് ഇതെന്നും സെനറ്റ് ചൂണ്ടിക്കാട്ടുന്നു.



സെർച്ച് കമ്മിറ്റിയിൽ കേരള സർവകലാശാലയിലെ സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് പ്രമേയം പാസാക്കിയത്. മുതിർന്ന സെനറ്റ് അംഗം ബാബുജൻ ആയിരുന്നു പ്രമേയം അവതരിപ്പിച്ചത്.

"സർവകലാശാല നിയമം അനുസരിച്ച് മൂന്ന് പേരടങ്ങിയ സെർച്ച് കമ്മിറ്റിയേയാണ് നിയമിക്കേണ്ടത്. എന്നാൽ രണ്ടുപേരെ മാത്രം വെച്ചാണ് ചാന്‍സ്‌ലര്‍ സെർച്ച് കമ്മിറ്റി ഉണ്ടായിക്കിയിരിക്കുന്നത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല. രണ്ടു പേർ എന്ന സെർച്ച് കമ്മിറ്റിയില്ല. സർവകലാശാല നിയമത്തിൽ മൂന്ന് പേരാണ്." ബാബുജൻ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: kerala university resolution against governor arif mohammad khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented