തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. 

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. 

അരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും പിജി വിദ്യാര്‍ഥികളെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. 

സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷ, യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. 

content highlights; kerala university of health science exam postponed