.
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലേക്ക് വിവിധ കോളേജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി. 39 യുയുസിമാരെയാണ് വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അയോഗ്യരാക്കിയത്. യുയുസിമാരാകാന്‍ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി കഴിഞ്ഞവരെയാണ് അയോഗ്യരാക്കിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. കാട്ടാക്കട ആള്‍മാറാട്ട വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കാട്ടാക്കട കോളേജിലെ ആള്‍മാറാട്ടം പുറത്തുവന്നതിന് പിന്നാലെ യുയുസിമാരുടെ പ്രായം സംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാല കോളേജുകളോട് ചോദിച്ചിരുന്നു. സര്‍വകലാശാലയ്ക്ക് വിവരങ്ങള്‍ കൈമാറിയ കോളേജുകളില്‍ നിന്നുള്ള പട്ടികയാണ് സിന്‍ഡിക്കേറ്റ് പരിശോധിച്ചത്. ഇതില്‍ നിന്നാണ് 39 പേരെ അയോഗ്യരാക്കാന്‍ തീരുമാനിച്ചത്.
30 കോളേജുകള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ സര്‍വകലാശാലയ്ക്ക് കൈമാറിയിട്ടില്ല. ഈ കോളേജുകളിൽ ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ വിവരം അറിയിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. അയോഗ്യരായവരില്‍ 12 പേര്‍ ഡിഗ്രി കഴിഞ്ഞവരും 24 പേര്‍ ബിഎഡ് കഴിഞ്ഞവരുമാണ്.
Content Highlights: Kerala University has disqualified 36 university union councillors


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..