തിരുവനന്തപുരം: കേരള സര്‍വകലാശാല 2021 നവംബര്‍ അഞ്ചിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ്) മാറ്റിവെച്ചു. കെഎസ്ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സര്‍വകലാശാല വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Content highlights: Kerala university examinations postponed