തിരുവനന്തപുരം: അഫിലിയേറ്റഡ് കോളേജുകളിലെ മാറ്റി വച്ച നാലാം സെമസ്റ്റര്‍ പി.ജി. പരീക്ഷകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്ന് കേരള സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ ജൂലൈ 6, 8, 10 തീയതികളില്‍ മാറ്റിവച്ച പി.ജി. പരീക്ഷകള്‍ യഥാക്രമം ഓഗസ്റ്റ് 21, 24, 26 തീയതികളിലാണ് നടത്തുക. 

ലോക്ക് ഡൗണ്‍ കാരണം ഈ പരീക്ഷ എഴുതാന്‍ കഴിയാത്ത കോര്‍പറേഷന്‍ പരിധിയില്‍ അല്ലാത്ത മറ്റു വിദ്യാര്‍ഥികള്‍ ആഗസ്ത് 20-ന് വൈകിട്ട് മൂന്നു മണിക്കകം ku.controller@keralauniversity.ac.in എന്ന ഇ-മെയിലിലേക്ക് അവരുടെ പരീക്ഷാ സംബന്ധമായ വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. 

Main, Subject, Candidate code, Opted centre എന്നീ വിവരങ്ങളാണ് മെയിലില്‍ ഉള്‍ക്കൊള്ളിക്കേണ്ടത്. വിശദമായ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് https://exams.keralauniversity.ac.in/Login/check7 സന്ദര്‍ശിക്കാം.