തിരുവനന്തപുരം: കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ തിരുവനന്തപുരത്ത് രഹസ്യയോഗം ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കവടിയാറിലെ ആര്യാടന്‍ മുഹമ്മദിന്റെ ഫ്ലാറ്റിലാണ് നേതാക്കള്‍ യോഗം ചേര്‍ന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെസി ജോസഫ്, ബെന്നി ബെഹ്നാന്‍, കെ ബാബു, ആര്യാടന്‍ മുഹമ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

തിരഞ്ഞെടുപ്പ് പരാജയം, നേതൃമാറ്റം തുടങ്ങിയവ സംബന്ധിച്ച് നിര്‍ണായകമായ ചര്‍ച്ചകളും തീരുമാനവും യോഗത്തില്‍ ഉണ്ടായെന്നാണ് സൂചന. 

അതേസമയം ആര്യാടന്‍ മുഹമ്മദിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് അത് അന്വേഷിക്കാന്‍ എത്തിയതെന്നാണ് എംഎം ഹസന്‍ പ്രതികരിച്ചത്. മറ്റ് ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അടുത്ത ദിവസത്തെ രാഷ്ട്രീയകാര്യസമിതിയില്‍ നടക്കുമെന്നും എംഎം ഹസന്‍ പ്രതികരിച്ചു. മറ്റ് നേതാക്കളാരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.