
കോഴിക്കോട്: കണ്ണൂര്‍ മടപ്പള്ളിയില്‍ ട്രാക്കില്‍ തെങ്ങുവീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്. നാദാപുരം റോഡ്, മടപ്പള്ളിയിൽ പാളത്തിൽ മരം വീണതിനെ തുടര്‍ന്ന് വൈദ്യുതലൈൻ പൊട്ടിവീണു.
വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. സമ്പര്‍ക് ക്രാന്തി എക്സ്പ്രസ് വടകരയിലും പരശുറാം എക്സ്പ്രസ് തിക്കോടിയിലും പിടിച്ചിട്ടു. കണ്ണൂര്‍ സ്പെഷ്യല്‍ എക്സ്പ്രസ് കൊയിലാണ്ടിയിലും മംഗള എലത്തൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു. ട്രാക്കില്‍വീണ തെങ്ങ് മുറിച്ചുമാറ്റുകയും വൈദ്യുതബന്ധം പുനഃസ്ഥാപിക്കുകയും ചെയ്ത ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഒന്നര മണിക്കൂറോളമാണ് സര്‍വീസുകള്‍ തടസ്സപ്പെട്ടത്.
Content Highlights: Train services disrupted in Kannur, Kerala after a coconut tree fell on the tracks near Madappally
Published: 24 May 2025, 07:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented