കണ്ണൂര്‍: കെ.ടി.ഡി.സിയുടെ 3 സ്റ്റാര്‍ സൗകര്യങ്ങളോടുകൂടിയ ബഡ്ജറ്റ് ഹോട്ടല്‍ ലൂം ലാന്റ് കണ്ണൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുറമുഖം പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ എം.പി. കെ.സുധാകരന്‍, കെ.ടി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ കൃഷ്ണ തേജ മൈലവരാപ്പു എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

22 എസി മുറികള്‍, മള്‍ട്ടി ക്വിസിന്‍ റെസ്റ്റോറന്റ് വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവ ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. പ്രീമിയം, എക്‌സിക്യൂട്ടീവ്‌സ സ്യൂട്ട് എന്നിങ്ങനെ മൂന്നുതരത്തിലുളള മുറികളാണ് സജ്ജമാക്കിയിട്ടുളളത്. 1750 മുതല്‍ 2500 വരെയാണ് മുറി വാടക.