സ്വര്‍ണക്കടത്ത്: അസാധാരണ കേസെങ്കില്‍ മാത്രമെ വിചാരണ മറ്റുസംസ്ഥാനത്തേക്ക് മാറ്റൂ; വിശദവാദം കേള്‍ക്കും


ബി. ബാലഗോപാല്‍/ മാതൃഭൂമി ന്യൂസ്

ഭരണകക്ഷിയുമായി ബന്ധമുള്ള കേസ് എന്ന കാരണംകൊണ്ടുമാത്രം വിചാരണ ബെംഗളൂരുവിലേക്ക് മാറ്റുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടെന്ന് സുപ്രീംകോടതി.

Supreme Court | Photo - PTI

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനം. കേസിലെ എല്ലാ പ്രതികളുടെയും വാദം കേട്ട ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള കേസ് ആയതുകൊണ്ട് വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ കാരണത്താല്‍ വിചാരണ മാറ്റിയാല്‍ സമാനമായ ഹര്‍ജികളുടെ പ്രളയമാകും ഉണ്ടാവുകയെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. അസാധാരണമായ കേസ് ആണെങ്കില്‍ മാത്രമേ വിചാരണ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാന്‍ അനുവദിക്കൂ എന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യറിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

അസാധാരണ കേസ് ആണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് കേസില്‍ വിശദവാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഇ.ഡിയുടെ ഹര്‍ജി പ്രാഥമിക ഘട്ടത്തില്‍ തന്നെ തള്ളണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.

കേരളത്തിന് വേണ്ടി കപില്‍ സിബലിന് പുറമെ, സീനിയര്‍ അഭിഭാഷകന്‍ സി.യു. സിംഗ്, സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ഹാജരായി. തടസ ഹര്‍ജി നല്‍കിയിരുന്ന എം. ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരാണ് ഹാജരായത്.

Content Highlights: kerala thiruvananthapuram gold smuggling case ed petition bengaluru trail change


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented