കേരള സാങ്കേതിക സർവകലാശാല | Photo: Mathrubhumi archives
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയില്‍ മൂല്യനിര്‍ണയം പൂര്‍ത്തിയായ 21 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ അനിശ്ചിതത്വം. വിവിധ പരീക്ഷകളുടെ ഫലം പ്രൊ. വി.സി. ഇതുവരെയും വി.സി. ഡോ. സിസാ തോമസിനു നല്‍കിയിട്ടില്ല. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരുവിഭാഗം ജീവനക്കാരും വി.സി.യോടുള്ള നിസ്സഹകരണം തുടരുന്നതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. എന്‍ജിനിയറിങ്, എം.സി.എ. പരീക്ഷാഫലങ്ങള്‍ വി.സി.യുടെ അംഗീകാരത്തിനുനല്കാതെ പ്രൊ. വി.സി. തടഞ്ഞു വെച്ചിരിക്കുകയാണെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ പറഞ്ഞു.
ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള എണ്ണായിരം അപേക്ഷകളില്‍ ഇനിയും തീരുമാനമായിട്ടില്ല. വി.സി.ക്ക് ഇ-ഒപ്പിനുള്ള സൗകര്യം സജ്ജമാക്കിയിട്ടില്ല. വിദേശത്തു ജോലി ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റില്ലാതെ വലയുകയാണ്. സിസാ തോമസിനെ വി.സി.യായി നിയമിച്ചതിനെതിരേ, ഗവര്‍ണറെ എതിര്‍കക്ഷിയാക്കി സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കാതെയും പരീക്ഷാഫലം പ്രസിദ്ധീകരിക്കാതെയും പ്രതിസന്ധിയിലാണ് സര്‍വകലാശാല.
Content Highlights: Kerala Technical University Ciza Thomas certificates
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..