തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാകില്ലെന്ന് അറിയിച്ച് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചു.  

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും കരുതല്‍ ശേഖരമായ 450 ടണ്ണില്‍ ഇനി അവശേഷിക്കുന്നത് 86 ടണ്‍ മാത്രമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കി.  

സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേരളം മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരിക്കുന്നത്. 

219 ടണ്‍ ആണ് സംസ്ഥാനത്തിന്റെ പ്രതിദിന ഉത്പാദന ശേഷി. നേരത്തെ സമീപ സംസ്ഥാനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിന് കേരളം സഹായം നല്‍കിയിരുന്നു. പക്ഷേ കരുതല്‍ ശേഖരം തീരുന്ന സാഹചര്യത്തില്‍  അയല്‍ സംസ്ഥാനങ്ങളെ സഹായിക്കാനാകുന്ന സ്ഥിതിയല്ല കേരളത്തിന്റെതെന്നുമാണ് മുഖ്യമന്ത്രി കത്തിലൂടെ വിശദീകരിച്ചിരിക്കുന്നത്. 

സംസ്ഥാനത്തെ മിക്ക ജില്ലകളും ഓക്‌സിജന്‍ ക്ഷാമത്തിലേക്കാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. കാസര്‍കോട് സ്ഥിതി രൂക്ഷമാണ്. മറ്റു ജില്ലകളിലും സമാന സാഹചര്യം ഉണ്ടായേക്കാം. ഇത് മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഉദ്പാതിപ്പിക്കുന്ന ഓക്‌സിജന്‍ പൂര്‍ണമായും സംസ്ഥാനത്തിന് തന്നെ ആവശ്യമാണെന്ന കാര്യം വ്യക്തമാക്കിയത്. 

Content Highlight: Kerala stop supplying oxygen to other states