അതിഥി തൊഴിലാളികള്‍ക്ക് താങ്ങായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്


സ്വന്തം ലേഖിക

നാട്ടിലേക്ക് തിരികെ പോകാൻ കഴിയാതെ വന്നതോടെ ദേവികുളം ഗ്യാപ് റോഡില്‍ കിടന്നിരുന്ന കണ്ടെയ്‌നറുകളിലാണ് ഇവർ കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞിരുന്നത്.

-

പൈനാവ്‌: ലോക്ക് ഡൗണിനെ തുടര്‍ന്ന് സ്വദേശത്തേക്ക് പോവാനാവാതെ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് താമസസ്ഥലമൊരുക്കി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. കൊച്ചി-ധനുഷ്‌കോടി റോഡ് പണിയുടെ ഭാഗമായ ഗ്യാപ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 18 തൊഴിലാളികളാണ് വാഹന ഗതാഗതം നിലച്ചതോടെ കുടുങ്ങിയത്.

നാട്ടിലേക്ക് തിരികെ പോകാൻ കഴിയാതെ വന്നതോടെ ദേവികുളം ഗ്യാപ് റോഡില്‍ കിടന്നിരുന്ന കണ്ടെയ്‌നറുകളിലാണ് ഇവർ കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞിരുന്നത്. നാട്ടുകാരാണ് ഇക്കാര്യം ദേവികുളം സബ് കളക്ടറുടേയും മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടർന്ന് കളക്ടറുടേയും ​ഗ്രാമപ‍ഞ്ചായത്തിന്റെയും സമയോചിതമായ ഇടപെടലിലൂടെ തൊഴിലാളികളെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ ദേവികുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിയിലേക്ക് മാറ്റാന്‍ തീരുമാനമായി.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച കേരള വോളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളും യൂത്ത് കോര്‍ഡിനേറ്റര്‍മാരും ദേവികുളത്തെ യുവജനങ്ങളും ചേര്‍ന്നാണ് ഇവരെ അക്കാദമിയില്‍ എത്തിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍, ജോബി ജോണ്‍, മോഹന്‍ മൂന്നാര്‍, ആന്റണി, ഗില്‍ബര്‍ട്, പ്രവീണ്‍കുമാര്‍, സെല്‍വകുമാര്‍, ചാള്‍സണ്‍, ജിജിമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

content highlight : kerala state youth welfare board helps migrant labourers to get shelter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented