അനു എബ്രഹാം, നിലീന അത്തോളി, റിബിൻ രാജു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2019-ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിങ്ങില്‍ മാതൃഭൂമി സീനിയര്‍ സബ് എഡിറ്റര്‍ അനു എബ്രഹാമിനാണ് അവാര്‍ഡ്. കടക്കെണിയിലാകുന്ന യുവഡോക്ടര്‍മാരെക്കുറിച്ചുള്ള പരമ്പരയ്ക്കാണ് അവാര്‍ഡ്. ജനറല്‍ റിപ്പോര്‍ട്ടിങ്ങില്‍ മാതൃഭൂമി സബ് എഡിറ്റര്‍ നിലീന അത്തോളിക്ക് സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. സാക്ഷരകേരളത്തിലെ ഭര്‍ത്തൃ ബലാത്സംഗങ്ങള്‍ എന്ന റിപ്പോര്‍ട്ടിനാണ് അവാര്‍ഡ്.
ടിവി അഭിമുഖത്തിനുള്ള അവാര്‍ഡ് മാതൃഭൂമി ന്യൂസിലെ സീനിയര്‍ സബ് എഡിറ്റര്‍ റിബിന് രാജുവിനാണ്. കടലിന്റെ കമാന്‍ഡര്‍ എന്ന പേരില്‍ അഭിലാഷ് ടോമിയുമായി നടത്തിയ അഭിമുഖത്തിനാണ് അവാര്‍ഡ്. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന ഏറ്റുമുട്ടല്‍ കവര്‍ ചെയ്ത മാതൃഭൂമി ന്യൂസ് ക്യാമറാമാന് ജെ. വൈശാഖിനാണ് ടിവി ക്യാമറാമാനുള്ള അവാര്‍ഡ്. ബാണാസുരസാഗര്‍ ഡാമിന്റെ പശ്ചാത്തലത്തില്‍ വരണ്ട മണ്ണിനെയും ആര്‍ദ്രമായ ഭൂമിയെയും പകര്‍ത്തിയ മാതൃഭൂമി ന്യൂസ് ക്യാമറാമാന് എം. ഷമീറിന് പ്രത്യേക ജൂറി പരാമാര്‍ശം ലഭിച്ചു.

എസ്.വി. രാജേഷിനാണ് (മലയാള മനോരമ) വികസനോന്മുഖ റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ്. വി.എന്‍. കൃഷ്ണപ്രകാശിനാണ് ( ജനയുഗം) ന്യൂസ് ഫോട്ടോഗ്രഫി അവാര്‍ഡ്. ടി.കെ. സുജിത്തിനാണ് (കേരളകൗമുദി) മികച്ച കാര്‍ട്ടൂണിനുള്ള അവാര്‍ഡ്. ടിവി ന്യൂസ് റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് ബിജി തോമസിനാണണ് (മനോരമ). ഈ വിഭാഗത്തില്‍ റിനി രവീന്ദ്രന് (ഏഷ്യാനെറ്റ് ന്യൂസ്) സ്പെഷ്യല്‍ ജൂറി പുരസ്കാരമുണ്ട്. ടിവി അഭിമുഖത്തിന് ടി.എം ഹര്ഷന് (24 ന്യൂസ്) പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.
സാമൂഹ്യശാക്തീകരണ റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് കെ. രാജേന്ദ്രനാണ് (കൈരളി). എം. മനുശങ്കറിന് (ഏഷ്യാനെറ്റ് ന്യൂസ്) പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ഷഫീഖ് ഖാനാണ് (ഏഷ്യാനെറ്റ് ന്യൂസ്) ടിവി എഡിറ്റിംഗ് അവാര്‍ഡ്. അരുണ്‍ വിന്‍സെന്റിന് (മനോരമ ന്യൂസ്)പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. സുജയ പാര്‍വതിക്കാണ് (ഏഷ്യാനെറ്റ് ന്യൂസ്) ടിവി ന്യൂസ് റീഡിംഗ് അവാര്‍ഡ്.
ലീന്‍ ബി. ജെസ്മസ്, ഡോ. പി. ജെ. വിന്‍സെന്റ്, ഉഷ എസ്. നായര്‍ എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ജനറല്‍ റിപ്പോര്‍ട്ടിംഗ്, വികസനോന്മുഖ റിപ്പോര്‍ട്ടിംഗ്, ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ മലയിന്‍കീഴ് ഗോപാലകൃഷ്ണന്, കെ. ബാലചന്ദ്രന്, കെ. എ. ബീന എന്നിവരടങ്ങിയ ജൂറിയാണ് നിര്‍ണയിച്ചത്. കൃഷ്ണ പൂജപ്പുര, എം.എസ്. ശ്രീകല, ബോണി തോമസ് എന്നിവരായിരുന്നു കാര്‍ട്ടൂണ്‍ ജൂറി.
Content Highlights: Kerala state media awards announced
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..