ആഴ്ചകൾക്കിടെ മൂന്നാം തവണയും ദിവാകരന് ലോട്ടറിയടിച്ചു; ഇത്തവണ ഒരു കോടി രൂപ


വലിയൊരു ഭാഗ്യം അടുത്തെവിടെയോ ഉണ്ടെന്ന് എല്ലാവരും പറഞ്ഞതോടെ മൂന്നാമതൊരു ടിക്കറ്റെടുത്തു. കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ്. ഇത്തവണ അടിച്ചത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ.

ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒരുകോടി രൂപ സമ്മാനം അടിച്ച ദിവാകരൻ കുടുംബത്തോടൊപ്പം

ഒഞ്ചിയം: രണ്ടാഴ്ച മുമ്പെടുത്ത രണ്ട്‌ ലോട്ടറിടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനം, ഇതിൽനിന്ന് പണം ചെലവഴിച്ചെടുത്ത 10 ടിക്കറ്റുകളിലൊന്നിൽ 1000 രൂപ. വലിയൊരു ഭാഗ്യം അടുത്തെവിടെയോ ഉണ്ടെന്ന് എല്ലാവരും പറഞ്ഞതോടെ മൂന്നാമതൊരു ടിക്കറ്റെടുത്തു. കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റി ടിക്കറ്റ്. ഇത്തവണ അടിച്ചത് ഒന്നാംസമ്മാനമായ ഒരുകോടി രൂപ. വെള്ളികുളങ്ങര സ്വദേശി നിർമാണത്തൊഴിലാളിയായ കിഴക്കെകുനിയിൽ ദിവാകരനെയാണ് ഭാഗ്യംവിടാതെ പിന്തുടർന്ന് അനുഗ്രഹിച്ചത്. എല്ലാദിവസവും രാവിലെ സുഹൃത്തുക്കൾക്കൊപ്പം വടകര നാമംകുളത്തിൽ നീന്താൻപോകുന്ന ശീലമുണ്ട് ദിവാകരന്. രണ്ടുകാറുകളിൽ ആളുണ്ടാകും. ഞായറാഴ്ച അങ്ങനെപോയതാണ്. സീയെം ആശുപത്രിക്കു സമീപത്തെ രാഗേഷ് ഹോട്ടലിൽ കയറി ചായകുടിച്ചു. ആ സമയത്താണ് ലോട്ടറിവിൽപ്പനക്കാരനെ കണ്ടതും ടിക്കറ്റെടുക്കാൻ തോന്നിയതും. പോക്കറ്റിൽ തപ്പിയപ്പോൾ പണമില്ലാത്തതിനാൽ സുഹൃത്ത് വെള്ളികുളങ്ങരയിലെ തോട്ടക്കണ്ടിത്താഴകുനി ചന്ദ്രനോട് 50 രൂപ കടംവാങ്ങിയാണ് ടിക്കറ്റെടുത്തത്.

വൈകീട്ടുതന്നെ ഫലംവന്നെങ്കിലും ഒന്നാംസമ്മാനം അടിച്ചവിവരം അറിഞ്ഞിരുന്നില്ല. പിറ്റേന്ന് പത്രം നോക്കിയപ്പോഴാണ് തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് മനസ്സിലായത്. തന്നെക്കാൾ സന്തോഷം തനിക്ക് 50 രൂപ കടമായിത്തന്ന ചന്ദ്രനാണെന്ന് ദിവാകരൻ പറഞ്ഞു. കുറച്ച് കടബാധ്യതയുള്ളത് തീർക്കണമെന്നുള്ളതാണ് പ്രധാന ആഗ്രഹം. ഗിരിജയാണ് ഭാര്യ. സുകൃത് സൂര്യ, ഹൃത് സൂര്യ എന്നിവരാണ്‌ മക്കൾ.




Also Watch | ആ വിമാന റാഞ്ചല്‍ പാളിയതിന് കാരണം നീര്‍ജയുടെ മനക്കരുത്ത് മാത്രമായിരുന്നു

Content Highlights: Kerala state lottery Fifty Fifty - divakaran got third time

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented