പ്രതീകാത്മക ചിത്രം, സ്വാഗത ഗാനത്തിലെ ദൃശ്യം | Photo: Screengrab Mathrubhumi News
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദം അന്വേഷിക്കണമെന്ന ആവശ്യവുമായി സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റാണ് സ്വാഗതഗാന വിവാദത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ഭീകരവാദവും തീവ്രവാദവും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും സ്വാഗത ഗാനത്തിലുണ്ടായ ചിത്രീകരണം എങ്ങനെ സംഭവിച്ചു എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനാണ് കത്ത് നല്‍കിയിരിക്കുന്നത്
സ്വാഗത ഗാനത്തില്‍ ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലിം വേഷധാരിയെ ഉപയോഗിച്ചത് എല്‍ഡിഎഫ് സര്‍ക്കാരും കേരള സമൂഹവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്. ഇത്തരത്തിലുള്ള ചിത്രീകരണം കോഴിക്കോട് ഉയര്‍ത്തിപ്പിടിക്കുന്ന പൊതു ബോധത്തിനും ആദര്ശത്തിനുമെതിരെയാണെന്നും വിഷയത്തില്‍ നടപടി വേണമെന്നും ജില്ലാ സെക്രട്ടേറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ഈ രംഗം അനാവശ്യ വിവാദങ്ങളിലൂടെ കലോത്സവത്തിന്റെ ശോഭ കെടുത്താന്‍ മനപ്പൂര്‍വം ആസൂത്രണം ചെയ്തതാണെന്നു സംശയിക്കുന്നതായും അന്വേഷണം നടത്തണമെന്നുമാണ് ജില്ലാ സെക്രട്ടേറിയേറ്റിന്റെ ആവശ്യം.
സ്കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനത്തില്‍ ഭീകരവാദിയായി മുസ്ലിം വേഷധാരിയെ ഉപയോഗിച്ചത് വലിയ തോതിലുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കു വഴി വെച്ചിരുന്നു. വിവാദത്തില്‍ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു.
Content Highlights: kerala state kalolsavam welcome song controversey cpim demands investigation
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..