തിരുവനന്തപുരം: പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഗ്രാമീണമേഖലയില്‍ പോലീസിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാസ്‌കുകള്‍ സൗജന്യമായി വിതരണം ചെയ്യും. 

മാസ്‌ക് ധരിക്കാത്തതിന് ഇന്ന് സംസ്ഥാനത്ത് 1344 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റീന്‍ ലംഘിച്ച 16 പേര്‍ക്കെതിരെ കേസെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. 

വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്

Content Highlights: Kerala State government to form Special Task force to ensure mask wearing in Public area