കമലിനെ ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പുറത്താക്കണം- ബിജെപി


കമൽ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍ രാഷ്ട്രീയം മാത്രം മാനദണ്ഡമാക്കി പിന്‍വാതിലിലൂടെ ഇടതുപക്ഷ പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്താന്‍ ശ്രമിച്ച സംവിധായകന്‍ കമലിനെ പുറത്താക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇടതുപക്ഷക്കാര്‍ക്ക് തീറെഴുതാനുള്ളതല്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കമലിന്റെ നടപടി ഭരണഘടന വിരുദ്ധമാണ്. സാംസ്‌കാരിക നായകന്റെ മുഖം മൂടിയണിഞ്ഞ് ഇടതുപക്ഷ ക്ഷേമ പ്രവര്‍ത്തനമാണ് അക്കാദമിയില്‍ കമല്‍ നടത്തുന്നത്. ആസ്ഥാന ഇടതുപക്ഷ വിദൂഷകന്റെ പദവിയാണ് കമലിന് അനുയോജ്യം.

സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകളിലും കമലുള്‍പ്പെടെയുള്ളവരുടെ വീടുകളിലുമാണ് ആദ്യം ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തേണ്ടത്. അല്ലാതെ പൊതു ഖജനാവില്‍ നിന്ന് പണം ചെലവാക്കി പ്രവര്‍ത്തിക്കുന്ന നാടിന്റെ സമ്പത്തായ സര്‍ക്കാര്‍ സ്ഥാപനങ്ങളിലല്ലന്ന് കമല്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയന് ദാസ്യവേല ചെയ്യുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ അടിമയായ കമലിനെ മാറ്റിയില്ലെങ്കില്‍ ബിജെപി ബഹുജനപ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Content Highlights: Kerala State Chalachitra Academy, Director Kamal, BJP

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Kylian Mbappe likely to stay at Paris Saint-Germain

1 min

എംബാപ്പെയ്ക്ക് വമ്പന്‍ ഓഫറുമായി പി.എസ്.ജി; താരം പാരിസില്‍ തുടര്‍ന്നേക്കും

May 21, 2022

More from this section




Most Commented