ഒന്നാം സമ്മാനം നേടിയ ചിത്രം
തിരുവനന്തപുരം: ദേശീയ പക്ഷി നിരീക്ഷണ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 'തൂവല്‍സ്പര്‍ശം' എന്ന പേരില്‍ ഓണ്‍ലൈന്‍ പക്ഷി ഫോട്ടോഗ്രാഫി മത്സരം നടത്തി. ജയന് ജെ (കൊല്ലം), അഭിജിത്ത് എസ് (പാലക്കാട് ), മണികണ്ഠന് കോലാഴി (വിയ്യൂര്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ ഡോ.അനൂപ് രാജാമണി 'ബേഡ് വാച്ചിങ് ആന്‍ഡ് ബേഡ് ഫോട്ടോഗ്രഫി' എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണ പരിപാടിയോടനുബന്ധിച്ചാണ് മത്സര ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയും സര്‍ട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസും അടങ്ങുന്നതാണ് സമ്മാനം.


Content Highlights: Kerala State Biodiversity Board Online photography contest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..