തിരുവനന്തപുരം:നടത്താന്‍ ബാക്കിയുള്ള എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ചത് പോലെ മെയ് 26 മുതല്‍ 30 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരീക്ഷകള്‍ മാറ്റമില്ലാതെ നടത്തും.

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ ആവശ്യമായ ഗതാഗത സൗകര്യങ്ങള്‍ സ്‌കൂള്‍ ബസ്സുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഒരുക്കുമെന്നും മുഖ്യമന്ത്രി  വ്യക്തമാക്കി. 

Read More: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

വാര്‍ത്താസമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്

Content Highlights: Kerala SSLC Higher Secondary Education