AN Shamseer | Photo: Screengrab Sabha TV
തിരുവനന്തപുരം: കലോത്സവ ഭക്ഷണവിവാദത്തില്‍ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. കലോത്സവത്തിന് സസ്യാഹാരം നല്‍കുന്നതാണ് പ്രായോഗികം. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. താന്‍ വ്യക്തിയെന്ന നിലയിലെ അഭിപ്രായം പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
'ഞാനൊരു പ്യുവര്‍ നോണ്‍ വെജിറ്റേറിയനാണ്. നമ്മള് പ്രാക്ടിക്കല്‍ സൈഡ് ചിന്തിക്കേണ്ടേ. ആളുകള്‍ കൂട്ടമായി എത്തുന്നിടത്ത് വെജിറ്റേറിയനാണ് ഗുണം. കുട്ടികളുടെ ശ്രദ്ധ പൂര്‍ണ്ണമായും അവര്‍ പങ്കെടുക്കുന്ന പരിപാടികളിലായിരിക്കും. ഏതെങ്കിലും സമയത്തായിരിക്കും അവര്‍ ഭക്ഷണം കഴിക്കുക. അതിനാല്‍ കുറച്ചുകൂടി അഭികാമ്യം വെജിറ്റേറിയനാണ്', സ്പീക്കര്‍ പറഞ്ഞു.
ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദം ചേരിതിരിവിലേക്കൊന്നും പോയിട്ടില്ല. ജനാധിപത്യരാജ്യമാണിത്. ഒരാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ പാടില്ലെന്ന് നമുക്ക് പറയാന്‍ പറ്റുമോ? ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ വിവാദം ഏറ്റുപിടിച്ചു എന്ന അഭിപ്രായം എനിക്കില്ല. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും വിഷയത്തില്‍ അഭിപ്രായം പറയുമെന്നും തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട അധ്യായം അവസാനിച്ചു. ഇത് നമ്മള് വീണ്ടും തുറക്കേണ്ടകാര്യമില്ല. കേരളത്തിന്റെ പൊതുസ്ഥിതിയെന്നത് എല്ലാകാര്യത്തിലും വിവാദം ഉണ്ടാക്കുക എന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: kerala speaker an shamseer on school kalolsavam non veg food controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..