ജോലി മതിയാക്കി, യുട്യൂബ് കണ്ട് സ്കേറ്റിങ് പഠനം; മരണത്തിന് മുമ്പ് അവസാന വീഡിയോ, കണ്ണീരായി അജാസ്


അമ്പലയിലെത്തി വിശ്രമത്തിനിടെയാണ് അവസാന വീഡിയോ എടുത്തത്. അതു കഴിഞ്ഞ് പിങ്ചോർ പോലീസ് സ്റ്റേഷനു പരിസരത്തുവച്ച് പാഞ്ഞടുത്ത ടാങ്കർ ലോറി അനസിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

അനസ് ഹജാസ് | Photo: https://www.instagram.com/anas_hajas/

വെഞ്ഞാറമൂട്: കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ അനസ് ഹജാസ് ടെക്നോപാർക്കിലെയും തുടർന്ന് ബിഹാറിലെ സ്വകാര്യ സ്കൂളിലെയും ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് മൂന്നു വർഷം മുൻപ് സ്കേറ്റിങ്ങിലേക്ക്‌ ഇറങ്ങിയത്. മറ്റാരുടെയും സഹായമില്ലാതെ യുട്യൂബിന്‍റെ സഹായത്തോടെ പരിശീലനം നടത്തി സ്കേറ്റിങ് ബോർഡിൽ കയറാനും യാത്രചെയ്യാനും പഠിച്ചു.ബോർഡിൽ ശരീരം ബാലൻസ് ചെയ്യാൻ ഒരു വർഷത്തോളമെടുത്തു. പിന്നീട് പുല്ലമ്പാറ പ്രദേശങ്ങളിലെ റോഡിലൂടെ സ്കേറ്റിങ് ബോർഡിലൂടെ പാഞ്ഞു. നാട്ടിലുള്ള കുട്ടികളെ സ്കേറ്റിങ് പഠിപ്പിക്കാനും അനസ് സമയം കണ്ടെത്തിയിരുന്നു.

ആദ്യമൊക്കെ വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് സ്കേറ്റിങ്ങിനോടുള്ള സ്നേഹം കണ്ടപ്പോൾ വീട്ടുകാർ പിന്തുണച്ചു. ഈ സമയം നാട്ടിൽ ചെറിയ ജോലിക്കു പോയി വരുമാനം കണ്ടെത്തുകയും ചെയ്തിരുന്നു. ഇടയ്ക്കൊക്കെ മറ്റു സംസ്ഥാനങ്ങളിലെത്തി സ്കേറ്റിങ് നടത്തുമായിരുന്നെങ്കിലും മാസങ്ങളുടെ കാത്തിരിപ്പോ പദ്ധതികളോ ഇല്ലാതെയാണ് കശ്മീർ ലക്ഷ്യമാക്കി രണ്ട് ജോഡി വസ്ത്രവും ഷൂസും ഹെൽമെറ്റുമെടുത്ത് അനസ് ഹജാസ് യാത്ര പുറപ്പെട്ടത്. യാത്ര പുറപ്പെടുന്നതിനു രണ്ടു ദിവസം മുൻപു മാത്രമാണ് ഇതിനെക്കുറിച്ചു ചിന്തിച്ചതെന്ന കാര്യം അനസ് യാത്രയ്ക്കിടെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു. കന്യാകുമാരിയിൽനിന്നുള്ള യാത്രയുടെ ആരംഭത്തിൽ ദിവസവും 100 കി.മീ. വരെ യാത്രചെയ്തിരുന്നെങ്കിലും പിന്നീട് 30 കി.മീ. ആയി കുറച്ചു.

64 ദിവസത്തെ യാത്രയ്ക്കു ശേഷം ലക്ഷ്യത്തിലെത്താൻ അനസിന് 600 കി.മീ. താഴെ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. അമ്പലയിലെത്തി വിശ്രമത്തിനിടെയാണ് അവസാന വീഡിയോ എടുത്തത്. അതു കഴിഞ്ഞ് പിങ്ചോർ പോലീസ് സ്റ്റേഷനു പരിസരത്തുവച്ച് പാഞ്ഞടുത്ത ടാങ്കർ ലോറി അനസിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

യാത്രയ്ക്കിടെ ഹരിയാനയിൽനിന്നു പരിചയപ്പെട്ട ഒരു മലയാളിയാണ് അനസിന്റെ മരണവാർത്ത സഹോദരനെ അറിയിച്ചത്.

കശ്മീരിലേക്കുള്ള സ്കേറ്റിങ് ബോർഡ് യാത്രയ്ക്കിടെ മലയാളി യുവാവ് ട്രക്കിടിച്ചു മരിച്ചു

വെഞ്ഞാറമൂട്: കന്യാകുമാരിയിൽനിന്ന് കശ്മീരിലേക്ക് സ്കേറ്റിങ് ബോർഡിൽ യാത്രതിരിച്ച മലയാളി യുവാവ് ഹരിയാണയിൽ ട്രക്കിടിച്ചു മരിച്ചു. വെഞ്ഞാറമൂട് പുല്ലമ്പാറ അഞ്ചാംകല്ല് പരിക്കപ്പാറ സുമയ്യ മൻസിലിൽ അലിയാർ കുഞ്ഞിന്റെയും ഷൈല ബീവിയുടെയും മകൻ അനസ് ഹജാസ്(31) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ ഹരിയാണയിലെ പഞ്ച്കുലയിൽവെച്ച്‌ അനസിനെ ട്രക്കിടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. പരിക്കേറ്റ അനസിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽക്ക സർക്കാർ ആശുപത്രി മോർച്ചറിയിൽ. സ്കേറ്റിങ്ങിനെക്കുറിച്ച് അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മേയ് 29-നാണ് അനസ് ഹജാസ് കന്യാകുമാരിയിൽനിന്ന് ഒറ്റയ്ക്കുള്ള യാത്ര തുടങ്ങിയത്. 3800 കിലോമീറ്റർ സഞ്ചരിക്കുകയായിരുന്നു ലക്ഷ്യം.

വിവിധ സംസ്ഥാനങ്ങൾ കടന്ന് ഹരിയാണയിലെത്തി. ലക്ഷ്യസ്ഥാനത്തേക്ക് മൂന്നുദിവസത്തെ യാത്ര ബാക്കിനിൽക്കേയാണ് അപകടം. അവിവാഹിതനായ അനസ് കംപ്യൂട്ടർ സയൻസ് ബിരുദം നേടിയശേഷം ടെക്നോപാർക്കിലും ബിഹാറിലെ സ്വകാര്യ സ്കൂളിലും ജോലിചെയ്തിരുന്നു. സഹോദരങ്ങൾ: അജിംഷാ അമാനി, സുമയ്യ.

Content Highlights: Kerala skateboarder on trip to Kashmir dies in accident

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


pinarayi vijayan, narendra modi

1 min

'വൈസ്രോയിയെകണ്ട് ഒപ്പമുണ്ടെന്ന് പറഞ്ഞവര്‍'; സവര്‍ക്കറെ അനുസ്മരിച്ച മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

Aug 15, 2022

Most Commented