secretariat
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ സമരഗേറ്റ് ബുധനാഴ്ച തുറക്കും. മൂന്നു വര്‍ഷം മുമ്പ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ച നോര്‍ത്ത് ഗേറ്റാണ് തുറക്കുന്നത്. നവീകരണത്തിനെന്ന പേരിലാണ് ഗേറ്റ് അടച്ചതെങ്കിലും പിന്നീട് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിരമായി അടഞ്ഞുകിടക്കുകയായിരുന്നു.
സര്‍ക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകകൂടി ചെയ്തതോടെ ഗേറ്റ് തുറക്കുന്നത് പിന്നെയും വൈകിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വേഗത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന ഗേറ്റാണ് സെക്രട്ടേറിയറ്റിനു വലത് ഭാഗത്തുള്ള സമരഗേറ്റ്.
നിലവില്‍ കന്റോണ്‍മെന്റെ് ഗേറ്റ് വഴിയാണ് മുഖ്യമന്ത്രിയടക്കം സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇതുവഴി നേരത്തെയും പ്രവേശനം ഉണ്ടായിരുന്നില്ല. നോര്‍ത്ത് ഗേറ്റ് തുറന്ന് നല്‍കിയാലും സമരം ഉണ്ടാകുമ്പോള്‍ ബാരിക്കേഡ് കെട്ടി അടക്കും.
Content Highlights: kerala secretariat north gate to reopen Wednesday
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..