കോഴിക്കോട്: സെക്രട്ടേറിയേറ്റ് തീപ്പിടിത്തത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച്‌ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. മുമ്പ് സെക്രട്ടേറിയറ്റിലെ സിസിടിവി ക്യാമറ ഇടിവെട്ടി പോയ സംഭവവും ഇപ്പോഴത്തെ തീപ്പിടിത്തവും തമ്മില്‍ ബന്ധിപ്പിച്ചാണ് പരിഹാസം.

എം.കെ. മുനീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ

'ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന' പഴമൊഴി കേട്ടിട്ടുണ്ട്.ഇടി വെട്ടിയവനെ തീ പിടിച്ചു എന്നാദ്യമായാണ് കേള്‍ക്കുന്നത്.കനലൊരു തരി മതി എന്ന മുദ്രാവാക്യം ഇപ്പോള്‍ ശരിയായിരിക്കുന്നു.ആ ഒരു തരികൊണ്ട് എല്ലാ തെളിവുകളും നശിപ്പിക്കാമെന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ 'വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാന്‍ മോഹം'എന്ന വരികള്‍ ഓര്‍ത്ത് പോവുന്നു.

Content Highlights: Kerala Secretariat fire incident M K Muneer MLA Facebook Post