കേരളത്തിന് 38,629 കോടിയുടെ പദ്ധതി; വാര്‍ഷികപദ്ധതിയില്‍ പത്തിനങ്ങള്‍ക്ക് മുന്‍ഗണന


അനിഷ് ജേക്കബ്

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: അടുത്ത വാര്‍ഷികപദ്ധതിയില്‍ 10 അടിസ്ഥാനവികസനപദ്ധതികള്‍ക്ക് മുന്‍തൂക്കംനല്‍കും. ഇവയ്ക്ക് 360 കോടിരൂപ വകയിരുത്തി.

വ്യവസായം, കൃഷി, ഉന്നതവിദ്യാഭ്യാസരംഗങ്ങളില്‍ സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കും. ഭൂരേഖ ഡിജിറ്റൈസ് ചെയ്യും. അതിദാരിദ്ര്യ നിര്‍മാര്‍ജനപദ്ധതികള്‍ നടപ്പാക്കുമെന്നും വാര്‍ഷികപദ്ധതിയില്‍ പറയുന്നു.

സംസ്ഥാനപദ്ധതിവിഹിതമായ 30,370 കോടിയും കേന്ദ്രാവിഷ്‌കൃതപദ്ധതിക്കുള്ള കേന്ദ്രവിഹിതമായ 8259.19 കോടിയും ചേര്‍ന്ന് 38,629.19 കോടി രൂപയുടേതാണ് പദ്ധതി. തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള വിഹിതം 8258 കോടി രൂപയാണ്.

വിഴിഞ്ഞംമുതല്‍ റെയില്‍ വികസന കോര്‍പ്പറേഷന്‍വരെ

1. വിഴിഞ്ഞം ടെര്‍മിനല്‍ 2. കൊച്ചിയിലെ റെയില്‍ ഗതാഗതം 3. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പശ്ചാത്തലസൗകര്യവികസനം 4. ദേശീയ ഗെയിംസിന്റെ ആന്യുറ്റി പദ്ധതി 5. കൊച്ചിയിലെ സംയോജിത ജലഗതാഗതസംവിധാനം 6. ജുഡീഷ്യറിക്കുള്ള പശ്ചാത്തലസൗകര്യമൊരുക്കല്‍ 7. സര്‍ക്കാര്‍ കോളേജുകളുടെ അടിസ്ഥാനസൗകര്യ വികസനം 8. മലയാളം, സാങ്കേതിക, ഓപ്പണ്‍ സര്‍വകലാശാലകള്‍ക്ക് കാമ്പസ് നിര്‍മാണവും വികസനവും 9. കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ (കേന്ദ്രവുമായുള്ള സംയുക്ത സംരംഭം) 10. ദേശീയപാത-കൊല്ലം-ആലപ്പുഴ ബൈപ്പാസ് (കേന്ദ്രസര്‍ക്കാര്‍വിഹിതവും ഉള്‍പ്പെടുത്തി)

• കൃഷി-വിള വൈവിധ്യവത്കരണം, സ്മാര്‍ട്ട് കൃഷിഭവനുകള്‍, സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ഏര്‍പ്പെടുത്തുക, മണ്ണുപരിശോധനാഫലങ്ങള്‍ ഏകോപിപ്പിച്ച് ഭൂവിനിയോഗം ശാസ്ത്രീയമാക്കുക.

• മൃഗസംരക്ഷണം: മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹികസുരക്ഷ. മീന്‍പിടിത്തബോട്ടുകള്‍ പെട്രോള്‍, ഡീസല്‍ എന്നിവയിലേക്ക് മാറ്റുക.

• സഹകരണം: സഹകരണ ഉത്പന്നങ്ങളുടെ ഉത്പാദനം, വിപണനം, കയറ്റുമതി എന്നിവയ്ക്കായി പുതിയപദ്ധതി.

• കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്കും ചില്ലറവില്‍പ്പനയ്ക്കും സാമ്പത്തികസഹായം നല്‍കല്‍, സഹകരണ സ്മാരകനിധി സ്ഥാപിക്കും.

• വനം മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിന് പുതിയരീതി കണ്ടെത്താന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കും.

• ഗതാഗതം: റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ഒറ്റത്തവണ സഹായം, അഞ്ചുഘട്ടങ്ങളിലായി 3500 കിലോമീറ്റര്‍ സംസ്ഥാനപാത നാലുവരിയായി വികസിപ്പിക്കും.

• ഊര്‍ജം: ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള കുടുംബങ്ങള്‍ക്ക് പുരപ്പുറ സൗരോര്‍ജപാനലിനായി വയബിലിറ്റി ഗ്യാപ്പ് ഫണ്ടിന് ഊന്നല്‍.

• പൊതുവിദ്യാഭ്യാസം ഒരു ജില്ലയില്‍ ഒരു മോഡല്‍ സ്‌കൂള്‍.

Content Highlights: kerala's next annual plan

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


Remya Suresh, Aswanth Kok , Vellaripattanam Press meet, Akhil Marar facebook post

1 min

'ദാരിദ്ര്യം പിടിച്ച നടി' എന്ന പരാമര്‍ശം വേദനിപ്പിച്ചിട്ടില്ല- രമ്യ

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented