അടുത്ത മഴക്കാലത്തിന് മുമ്പ് റോഡുകളില്‍ നാലുവട്ടം പരിശോധന; അലസത കാണിച്ചാല്‍ നടപടി


പി.എ. മുഹമ്മദ് റിയാസ്| Photo: Mathrubhumi

തിരുവനന്തപുരം: റോഡ് പരിപാലനത്തിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തിയുടെ പരിശോധനയ്ക്ക് സ്ഥിരംസംവിധാനം രൂപവത്കരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. മൂന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലുള്ള പരിശോധന സംവിധാനത്തിനാണ് രൂപം നല്‍കിയതെന്നും മൂന്നുമേഖലകളിലെ സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍ തങ്ങളുടെ കീഴിലുള്ള ഡിവിഷനുകളില്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഡിവിഷനുകളിലെ എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍മാരും ഈ സംഘത്തില്‍ ഉള്‍പ്പെടും. ഡിവിഷനുകളില്‍ ഈ മൂന്നംഗ സംഘം മാസത്തില്‍ ഒരു തവണ റോഡുകളില്‍ നേരിട്ടെത്തി പരിശോധന നടത്തും. ഒക്ടോബര്‍ 17 മുതല്‍ ഈ സംഘത്തിന്റെ പരിശോധന ആരംഭിക്കും. പരിശോധനാ റിപ്പോര്‍ട്ട് ചുമതലയുള്ള സുപ്രണ്ടിംഗ് എന്‍ജിനീയര്‍ തയ്യാറാക്കി കൈമാറും.ഐഎഎസ് ഉദ്യോഗസ്ഥര്‍, ചീഫ് എന്‍ജിനീയര്‍മാര്‍ എന്നിവരടങ്ങിയ നിലവിലുള്ള സ്‌പെഷ്യല്‍ ചെക്കിംഗ് ടീമിന്റെ പരിശോധന തുടരും. ആ ടീമിന്റെ ഒന്നാംഘട്ട പരിശോധന ഒക്ടോബര്‍ 15 നകം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് 45 ദിവസത്തിനിടയില്‍ ഒരു തവണ എന്ന നിലയില്‍ ഈ ടീം പരിശോധന തുടരുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത മഴക്കാലത്തിന് മുമ്പ് നാലുതവണ സ്‌പെഷ്യല്‍ ചെക്കിംഗ് ടീം പരിശോധന നടത്തും. ഇത്തരം സംവിധാനങ്ങളോട് അലസത കാണിക്കുന്ന ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവര്‍ തിരുത്തല്‍ നടപടികള്‍ക്ക് വിധേയരാകും. പുതുതായി നടപ്പാക്കുന്ന സംവിധാനം ഫലപ്രദമാക്കുന്നതിന് താഴെ തട്ടില്‍ ഉദ്യോഗസ്ഥര്‍ കഠിന പരിശ്രമം നടത്തുകയാണ്.

റോഡ് പരിപാലന രംഗത്ത് ആദ്യമായി റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം നടപ്പിലാക്കുന്ന സമയമാണിത്. രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമായാണ്.നിശ്ചിത റോഡുകളുടെ പരിപാലനം നിശ്ചിത കരാറുകാരെ ഏല്‍പ്പിക്കുന്ന സംവിധാനമാണിത്. 12,332 കി.മി റോഡ് റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനത്തിന്റെ ഭാഗമായി പരിപാലിക്കപ്പെടുന്നുന്നുണ്ട്. ഈ മാസം 20-ാം തീയതി മുതല്‍ 14 ജില്ലകളിലും പ്രത്യേകസംഘം പരിശോധന നടത്തി. ആ പരിശോധന തുടരുകയാണ്. പരിശോധനയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി കഴിഞ്ഞു. തെറ്റായ പ്രവണതകള്‍ ഉണ്ടെങ്കില്‍ ഒന്നാം ഘട്ട പരിശോധനക്ക് ശേഷം കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.


Content Highlights: kerala roads running contract inspection minister pa mohammed riyas press meet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented