ചെങ്ങന്നൂരില്‍ മരിച്ച തെങ്കാശി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു


-

ചെങ്ങന്നൂര്‍: സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി. ചെങ്ങന്നൂരില്‍ താമസിക്കുന്ന തെങ്കാശി ബിനോരി(55)ക്കാണ് മരണശേഷം രോഗം സ്ഥിരീകരിച്ചത്. നഗരത്തില്‍ കുട നിര്‍മാണം നടത്തുന്ന ഇയാള്‍ക്ക് മരണശേഷമാണ് പരിശോധന നടത്തിയത്.

ഇന്നലെയാണ് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ മരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

തെങ്കാശി സ്വദേശിയായ ഇയാള്‍ കാലങ്ങളായി ചെങ്ങന്നൂരില്‍ താമസിച്ചാണ് ജോലി ചെയ്യുന്നത്. ഇദ്ദേഹത്തോടൊപ്പം അഞ്ച് പേര്‍ താമസിക്കുന്നുണ്ട്. ഇവരോടും ആശുപത്രിയില്‍ എത്തിച്ചവരോടും നിരീക്ഷണത്തില്‍പ്പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

Content Highlights: Kerala reports one more Covid-19 death

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented