പ്രതീകാത്മക ചിത്രം | Photo: PTI
തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ രണ്ട് തമിഴ്നാട് സ്വദേശികള്‍ക്കും രോഗം ബാധിച്ചു.
16 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 4 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം സ്വദേശികളായ രണ്ട് പേര് തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 23 വയസുകാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
വിവിധ ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ ഈ രാജ്യങ്ങളില്‍നിന്നാണ് എത്തിയത്: തിരുവനന്തപുരം - യുഎഇ 5, ഫ്രാന്‍സ് 2, റഷ്യ, യുകെ, യുഎസ്എ വീതം, കൊല്ലം - യുഎഇ 1, ഖത്തര്‍ 1, കോട്ടയം - യുഎഇ 3, ആലപ്പുഴ - യുഎഇ 1, തൃശൂര്‍ - ഖത്തര്‍ 1, കോഴിക്കോട് - യുഎഇ 1 എന്നിങ്ങനെ വന്നവരാണ്. തമിഴ്നാട് സ്വദേശികള്‍ യുഎഇയില്‍ നിന്നും വന്നതാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 328 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 225 പേരും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 68 പേരും എത്തിയിട്ടുണ്ട്. 33 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന രണ്ടു പേരാണുള്ളത്.
Content Highlights: Kerala reports 23 new Omicron cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..