കൊച്ചി: കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് പ്രതിരോധ വാക്‌സിന്‍ കോവാക്‌സിന്റെ 1,37,580 ഡോസ് കേരളത്തിലെത്തിച്ചു. ഹൈദരാബാദില്‍ നിന്നാണ് വാക്‌സിന്‍ കൊച്ചിയിലെത്തിച്ചത്. 

ആലുവയിലെ ആരോഗ്യവകുപ്പിന്റെ കെട്ടിടത്തിലേക്ക് വാക്‌സിന്‍ എത്തിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് വാക്‌സിന്‍ വിവിധ ജില്ലകളിലേക്ക് അയക്കും. 

നേരത്തെ സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങിയ കോവിഷീല്‍ഡ് വാക്‌സിന്റെ മൂന്നര ലക്ഷം ഡോസ് മെയ് 10ന് കേരളത്തിലെത്തിയിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് ഒരു കോടി വാക്‌സിനാണ് സര്‍ക്കാര്‍ വിലകൊടുത്ത് വാങ്ങുന്നത്. ഇതില്‍ 75 ലക്ഷം ഡോസ് കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിനുമാണ്. ഇതിന്റെ ആദ്യ ബാച്ചുകളാണ് ഇപ്പോള്‍ സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. 

വിലകൊടുത്ത് വാങ്ങിയ വാക്‌സിന്‍ മുന്‍ഗണന പ്രകാരം വിതരണം ചെയ്യുമെന്ന് നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Content Highlights: Kerala Receives 1.37 lakhs Covaxin