തിരുവനന്തപുരം : 2021- 22 ല്‍ 10,000 കോടിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ വര്‍ഷം 8383 കിമീ റോഡ് പൂര്‍ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ഓൺലൈനിൽ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ വികസനത്തിന് ഈടുറ്റതും മെച്ചപ്പെട്ടതുമായ ഗതാഗത സംവിധാനം ആവശ്യമുള്ളതുകൊണ്ടാണ് മഹാമാരിയുടെ ഘട്ടത്തിലും റോഡുകളുടെയും മേല്‍പാലങ്ങളുടെയും നിര്‍മ്മാണം സാധ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാനസൗകര്യവികസനത്തില്‍ വലിയ മാറ്റങ്ങളാണ് കേരളം ദര്‍ശിക്കുന്നത്. കിഫ്ബി, റീബിള്‍ഡ് കേരള, കെഎസ്ഡിപി, വാര്‍ഷിക പദ്ധതികള്‍ ഇവയെല്ലാം പ്രയോജനപ്പെടുത്തി 25000കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൊതുമരാമത്ത് വകുപ്പിലൂടെ സംസ്ഥാനത്ത് പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിലായി 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിനു ഇന്ന് തുറക്കം കുറിക്കുകയാണ്....
Posted by Pinarayi Vijayan on Friday, 22 January 2021
content highlights: Kerala Railway overbridges construction project inauguration done by CM Pinarayi Vijayan