കോഴിക്കോട്: ജാതി-മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി പ്രവാസികളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസികൾക്കായി ആലപ്പുഴയിൽനിന്ന് പുതിയ സംഘടന രൂപം കൊണ്ടു. കേരള പ്രവാസി അസോസിയേഷൻ എന്ന പേരിലുള്ള സംഘടനയ്ക്ക് കേരളത്തിൽ എല്ലാ ജില്ലകളിലും പ്രവർത്തനാനുമതി ലഭിച്ചതായി സംഘടനാ പ്രസിഡന്റ് രാജേന്ദ്രൻ വെള്ളപ്പാലത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.

സ്വയം പര്യാപ്ത കേരളം പ്രവാസികളിലൂടെ എന്ന ആശയവുമായി ആലപ്പുഴ ജില്ലയിലെ ചെറുതനയിൽ തുടങ്ങിയ സംഘടനയുടെ സോഷ്യൽ മീഡിയ പേജുകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഒരു ലക്ഷത്തി ഇരുപത്തയ്യായിരത്തിൽപരം പ്രവാസികളാണ് പേജ് ഫോളോ ചെയ്യന്നത്. ചുരുങ്ങിയ സമയം കൊണ്ട് കേരളത്തിലെ 921 പഞ്ചായത്തുകളിൽ കൂട്ടായ്മകൾ രൂപീകരിക്കൻ സംഘടനയ്ക്ക് കഴിഞ്ഞതായും ബന്ധപ്പെട്ടവർ അറിയിച്ചു.

പ്രവാസികളുടെ നിക്ഷേപങ്ങൾ സംഘടിപ്പിച്ച് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹൈപ്പർമാർക്കറ്റുകൾ, ഫാമുകൾ, കൺസ്ട്രക്ഷൻ കമ്പനികൾ, ആശുപത്രികൾ, റെസിഡൻഷ്യൽ സ്കൂളുകൾ, ടൂറിസം സെന്ററുകൾ തുടങ്ങി ഒരു നാടിന്റെ വികസനത്തിനും സ്വയം പര്യാപ്തതക്കും ആവശ്യമായ എല്ലാ അടിസ്ഥാന കാര്യങ്ങളും നടപ്പിൽ വരുത്തുക എന്നുള്ളതാണ് കേരളാ പ്രവാസി അസോസിയേഷന്റെ ലക്ഷ്യമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഓരോ പഞ്ചായത്തിലും പ്രവാസികളുടെ സംരഭങ്ങൾ അതിലൂടെ പഞ്ചായത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന കേരള പ്രവാസി അസോസിയേഷന്റെ സംസ്ഥാന തല ഉദ്ഘാടനം സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ ഓൺലൈനിലടെ നിർവഹിച്ചു. രാജേന്ദ്രൻ വെള്ളപാലത് ആണ് സംഘടനാ പ്രസിഡന്റ്, എൻ.എസ് രാജേഷ് സെക്ട്രട്ടറിയും അശ്വനി നമ്പാറത്ത് വൈസ് പ്രസിഡന്റുമാണ്.

Content Highlights: Kerala Pravasi Association